ഒമാനിലെ റോഡുകള്‍ അപകടാവസ്ഥ കുറഞ്ഞതും സുരക്ഷിതവുമെന്ന് സര്‍വെ
ഒമാനിലെ റോഡുകള്‍ അപകടാവസ്ഥ കുറഞ്ഞതും സുരക്ഷിതവുമെന്ന് സര്‍വെ
ഒമാൻ ഖത്തർ ഇൻഷൂറൻസ് കമ്പനിക്ക് വേണ്ടി യുഗോവ് ആണ് സർവേ നടത്തിയത്.
ഒമാനിലെ റോഡുകൾ പൊതുവെ അപകടാവസ്ഥ കുറഞ്ഞതും സുരക്ഷിതവുമെന്ന് സർവേ ഫലം. ടെയിൽഗേറ്റിങ്, അശ്രദ്ധമായ ഡ്രൈവിങ്, പെട്ടന്ന് ലൈൻ മാറൽ, അമിത വേഗത തുടങ്ങിയവ ഒമാൻ റോഡുകളിൽ കുറഞ്ഞതായും വിവിധ വിഭാഗങ്ങളിൽ പെട്ടവരുടെ ഡ്രൈവിങ് ശീലങ്ങളെ കുറിച്ച് നടത്തിയ 'ഒമാൻ റോഡ് സേഫ്റ്റി മോണിറ്റർ' എന്ന സർവേ ഫലം അഭിപ്രായപ്പെടുന്നു.
ഒമാൻ ഖത്തർ ഇൻഷൂറൻസ് കമ്പനിക്ക് വേണ്ടി യുഗോവ് ആണ് സർവേ നടത്തിയത്. സർവേയിൽ പങ്കെടുത്ത 59 ശതമാനം ഡ്രൈവർമാരും കഴിഞ്ഞ ആറുമാസത്തിനിടെ ഒരിക്കലെങ്കിലും പരമാവധി വേഗതയായ 120 കിലോമീറ്ററിൽ വാഹനമോടിച്ചിട്ടുണ്ട്. പത്ത് ശതമാനം പേരാകട്ടെ നിയമപ്രകാരമുള്ള വേഗതാ പരിധി നിരവധി തവണകളിൽ മറികടന്നിട്ടുണ്ട്.
ഒമാനിലെ റോഡ് സൗകര്യം മെച്ചപ്പെട്ടതായി അഭിപ്രായപ്പെട്ടത് 81 ശതമാനം പേരാണ്. കൂടുതൽ റോഡ് സൗകര്യവും ഉയർന്ന നിലവാരവും സുഖകരമായ ഡ്രൈവിങ്ങ് അനുഭവം വർധിപ്പിച്ചതായി 63 ശതമാനം പേരും ചൂണ്ടികാട്ടി. 36 ശതമാനം പേരുടെ അഭിപ്രായത്തിൽ അപകടകരമായ ഡ്രൈവിങ് ഏറെ വർധിച്ചിട്ടുണ്ട്. ഉയർന്ന വേഗതയെ കുറിച്ച ചോദ്യത്തിന് 121നും 140 കിലോമീറ്ററിനുമിടയിൽ വാഹനമോടിച്ചതായി 33 ശതമാനം പേർ അഭിപ്രായപ്പെട്ടു. 160 കിലോമീറ്റർ വരെ വേഗതയെടുത്തവർ 14 ശതമാനം പേരാണ്. 161 കിലോമീറ്റർ മുതൽ 200 കിലോമീറ്റർ വരെ വേഗതയെടുത്തതായി അഭിപ്രായപ്പെട്ടതാകട്ടെ 12 ശതമാനം പേരാണ്. ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഈ വർഷത്തിന്റെ ആദ്യ മൂന്ന് മാസങ്ങളിൽ വാഹനാപകടങ്ങളുടെ എണ്ണത്തിലുണ്ടായത് 28.8 ശതമാനത്തിന്റെ കുറവാണ്.
Adjust Story Font
16