ശനിയാഴ്ച മുതല്‍ ഖത്തറില്‍ നിന്നും കേരളത്തിലേക്ക് കൂടുതല്‍ വിമാനങ്ങള്‍
ശനിയാഴ്ച മുതല്‍ ഖത്തറില്‍ നിന്നും കേരളത്തിലേക്ക് കൂടുതല്‍ വിമാനങ്ങള്‍
കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ജൂണ്‍ 24 , 25, 30, ജൂലൈ 1 തിയതികളിലാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രത്യേക വിമാനങ്ങള്‍ അനുവദിച്ചത്
പെരുന്നാള്‍ അവധി പ്രമാണിച്ച് ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 2 അധിക വിമാനങ്ങള്‍ അനുവദിച്ചു. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ജൂണ്‍ 24 , 25, 30, ജൂലൈ 1 തിയതികളിലാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രത്യേക വിമാനങ്ങള്‍ അനുവദിച്ചത് . എന്നാല്‍ കൂടുതല്‍ യാത്രക്കാരുള്ള കോഴിക്കോട്ടേക്ക് പുതിയ വിമാനം ഇപ്പോഴില്ല.
വേനലവധിയും പെരുന്നാളവധിയും ഒരുമിച്ച് വന്നതോടെ പ്രവാസി കുടുംബങ്ങള്‍ കൂട്ടത്തോടെ നാട്ടിലേക്ക് പോകുന്ന സാഹചര്യത്തിലാണ്. ഇന്ത്യന്‍ വിമാന കമ്പനികള്‍ പുതിയ വിമാനങ്ങള്‍ അനുവദിക്കുന്നത് . ഖത്തറില്‍ നിന്ന് നിലവില്‍ കോഴിക്കോട്ടോക്കുള്ള സര്‍വ്വീസിനു പുറമെ യാണ് പെരുന്നാള്‍ തിരക്കു പരിഗണിച്ചു കൊണ്ടുള്ള പ്രത്യേക വിമാനങ്ങള്‍ കൂടിയെത്തുന്നത് . ജൂണ്‍ 24 നും 25 നും കൊച്ചിയിലേക്കും തിരുവന്തപുരത്തേക്കുമുള്ള രണ്ട് വിമാനങ്ങളുണ്ടാവും . തിരുവനന്തപുരത്ത് നിന്ന് രാവിലെ 10 മണിക്ക് പുറപ്പെടുന്ന വിമാനം 11 45 ന് ദോഹയിലെത്തും. ഉച്ചക്ക് 12 45 ന് ദോഹയില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടുന്ന വിമാനം വൈകിട്ട് 7 40 നാണ് കൊച്ചിയിലെത്തുക . രാത്രി 8 30 കൊച്ചിയില്‍ നിന്ന് പുറപ്പെട്ട് 9 15 ന് വിമാനം തിരുവനന്തപുരത്തെത്തും . ജി സി സി പ്രതിസന്ധിയെത്തുടര്‍ന്ന് ഇത്തിഹാദ് എമിറേറ്റ്‌സ് വിമാനങ്ങള്‍ പെട്ടെന്ന് റദ്ദാക്കിയതോടെ യാത്ര മാറ്റിവെക്കേണ്ടി വന്ന പ്രവാസി കുടുംബങ്ങള്‍ക്ക് വലിയ ആശ്വസമാവുകയാണ് പ്രത്യേക വിമാനസര്‍വ്വീസുകള്‍ . ജെറ്റ് എയര്‍വെയ്‌സ് ഉള്‍പ്പെടെയുള്ളവയും പ്രത്യേക വിമാനങ്ങള്‍ അനുവദിച്ചേക്കുമെന്നാണ് ട്രാവല്‍ ഏജന്‍സികള്‍ നല്‍കുന്ന സൂചന. പ്രത്യേക സാഹചര്യത്തില്‍ ഖത്തറില്‍ നിന്ന് കൂടുതല്‍ വിമാനങ്ങള്‍ വേണമെന്ന സന്നദ്ധ സംഘടനകളുടെ ആവശ്യം ഇന്ത്യന്‍ അംബാസഡര്‍ പി.കുമരന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തെ അറിയിച്ചുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പുതിയ വിമാനങ്ങള്‍ അനുവദിച്ചു കിട്ടിയത്.
Adjust Story Font
16