സംസം കിണർ നവീകരണ ജോലി അവസാന മിനുക്കു പണിയിലേക്ക്
സംസം കിണർ നവീകരണ ജോലി അവസാന മിനുക്കു പണിയിലേക്ക്
നേരത്തെ തീരുമാനിച്ചത് അനുസരിച്ച് മാർച്ച് 27 ന് തന്നെ പദ്ധതി പൂർത്തിയാക്കും
സംസം കിണർ നവീകരണ ജോലി അവസാന മിനുക്കു പണിയിലേക്കെത്തി. നേരത്തെ തീരുമാനിച്ചത് അനുസരിച്ച് മാർച്ച് 27 ന് തന്നെ പദ്ധതി പൂർത്തിയാക്കും. ഒപ്പം ഇപ്പോള്‍ നിയന്ത്രണമുള്ള മതാഫിലേക്ക് പൂര്‍ണ പ്രവേശവുമുണ്ടാകും.
റജബ് പത്തിന് മതാഫ് തുറന്നുകൊടുക്കുന്നതിനുള്ള ജോലികളാണ് അന്തിമഘട്ടത്തില്‍. ഉംറ തീർഥാടകരുടെ തിരക്ക് കൂടുന്നതിന് മുമ്പ് മതാഫ് പൂർണമായും തുറന്നു കൊടുക്കലാണ് ലക്ഷ്യം. സൽമാൻ രാജാവിന്റെ നിർദ്ദേശത്തെ തുടർന്ന് സംസം നവീകരണം ആരംഭിച്ചത് കഴിഞ്ഞ ഒക്ടോബറിലാണ്. മക്ക മേഖല ഗവർണറേറ്റ്, ഇരുഹറം കാര്യാലയം, ധനകാര്യം എന്നീ വകുപ്പുകളാണ് പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്നത്. തീർഥാടകർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ നടപ്പാക്കുന്ന ഇരുഹറം വികസന പദ്ധതികളിൽ ധനകാര്യ മന്ത്രാലയം ഏറ്റെടുത്ത പ്രധാന സംരംഭമാണ് മസ്ജിദുൽ ഹറാമിലെ സംസം നവീകരണം. നൂതന സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയാണ് പണികൾ പൂർത്തിയാക്കിയത്. പദ്ധതിയുടെ പ്രവർത്തന പുരോഗതി മക്ക ഗവർണറും ഡെപ്യൂട്ടി ഗവർണറും ഇരുഹറം കാര്യാലയ മേധാവിയും ഹറമിലെത്തി പലതവണ വിലയിരുത്തിയിരുന്നു.
Adjust Story Font
16