Quantcast

യുഎഇയെയും കേരളത്തെയും കണ്ണീരിലാഴ്ത്തിയ വിമാനാപകടത്തിന് ഒരു വയസ്

MediaOne Logo

Jaisy

  • Published:

    23 May 2018 12:15 PM GMT

യുഎഇയെയും കേരളത്തെയും കണ്ണീരിലാഴ്ത്തിയ വിമാനാപകടത്തിന് ഒരു വയസ്
X

യുഎഇയെയും കേരളത്തെയും കണ്ണീരിലാഴ്ത്തിയ വിമാനാപകടത്തിന് ഒരു വയസ്

കഴിഞ്ഞവര്‍ഷം ആഗസ്റ്റ് മൂന്നിനാണ് തിരുവനന്തപുരത്ത് നിന്ന് പോയ എമിറ്റേറ്റ്സ് വിമാനം ദുബൈ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ തീപിടിച്ചത്

യുഎഇയെയും കേരളത്തെയും ഒരുപോലെ ഞെട്ടിച്ച വിമാനാപകടത്തിന് നാളെ ഒരു വയസ്. കഴിഞ്ഞവര്‍ഷം ആഗസ്റ്റ് മൂന്നിനാണ് തിരുവനന്തപുരത്ത് നിന്ന് പോയ എമിറ്റേറ്റ്സ് വിമാനം ദുബൈ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ തീപിടിച്ചത്. അപകടത്തില്‍ യാത്രക്കാരും ജീവനക്കാരുമടക്കം 300 പേര്‍ രക്ഷപ്പെട്ടെങ്കിലും യുഎഇ സ്വദേശിയായ അഗ്നിശമനസേനാംഗം പൊള്ളലേറ്റ് മരിച്ചു.

2016 ആഗസ്റ്റ് മൂന്ന്. ഉച്ചക്ക് 12.37 നാണ് കേരളത്തെയും ഗള്‍ഫിനെയും ആശങ്കകളിലേക്ക് തള്ളിയിട്ട ആ അപകടം. തിരുവനന്തപുരത്ത് നിന്ന് 300 പേരുമായി പറന്നുവന്ന എമിറേറ്റ്സിന്റെ ഇകെ 521 വിമാനത്തിന് ദുബൈ വിമാനത്താവളത്തിലെ റണ്‍വേയില്‍ ലാന്‍ഡിങിനിടെ തീപിടിക്കുയായിരുന്നു. ഉണര്‍ന്ന് പ്രവര്‍ത്തിച്ച് വിമാനത്തിലെ ജീവനക്കാരും രക്ഷാപ്രവര്‍ത്തകരും ഒന്നര മിനുറ്റിനുള്ളില്‍ വിമാനത്തിലുണ്ടായിരുന്നവരെ പുറത്തെത്തിച്ചു. ഞെട്ടലോടെയാണ് യാത്രക്കാര്‍ ആ നിമിഷങ്ങള്‍ ഓര്‍ത്തെടുക്കുന്നത്.

മുഴുവന്‍ യാത്രക്കാരും ജീവനക്കാരും പുറത്തെത്തിയതിന് തൊട്ടുപിന്നാലെ കത്തുന്ന വിമാനത്തിലുണ്ടായ സ്ഫോടനത്തിലാണ് രക്ഷാപ്രവര്‍ത്തം നടത്തിയരുന്ന അഗ്നിശമന സേനാം ജാസിം അല്‍ബലൂഷിയെ മരണം തട്ടിയെടുത്തത്. ഇരുനൂറിലേറെ മലയാളികളുടെ ജീവന്‍ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ നല്‍കിയ ആ യുവാവ് പ്രവാസികളുടെ വീരനായകനായി. ഗള്‍ഫ് മാധ്യമവും- മീഡിയവണും ജാസിമിന്റെ കുടുംബത്തെ ആദരിച്ചു. പ്രതികൂല കാലാവസ്ഥയും സ്വദേശി പൈലറ്റിന് സംഭവിച്ച വീഴ്ചയാണ് അപകടത്തിന് കാരണമെന്നായിരുന്നു ഇടക്കാല പഠന റിപ്പോര്‍ട്ട്.

TAGS :

Next Story