Quantcast

ഖത്തറിലേക്ക് മലയാളികള്‍ വിസയില്ലാതെ എത്തിതുടങ്ങി

MediaOne Logo

admin

  • Published:

    23 May 2018 9:50 PM GMT

ഖത്തറിലേക്ക് മലയാളികള്‍ വിസയില്ലാതെ  എത്തിതുടങ്ങി
X

ഖത്തറിലേക്ക് മലയാളികള്‍ വിസയില്ലാതെ എത്തിതുടങ്ങി

വിസയില്ലാതെ പാസ്‌പോര്‍ട്ടും മടക്ക ടിക്കെറ്റുമായി കൊച്ചി കോഴിക്കോട് വിമാനത്താവളങ്ങളില്‍ നിന്ന് ഏതാനും യാത്രക്കാര്‍ കഴിഞ്ഞ ദിവസം ദോഹയിലെത്തി . നാട്ടില്‍ നിന്ന് എമിഗ്രേഷന്‍ വിഭാഗം ആദ്യം ചോദ്യം ചെയ്‌തെങ്കിലും വിസയില്ലാതെ തന്നെ തങ്ങളെ യാത്രചെയ്യാന്‍

വിസയില്ലാതെ ഖത്തറിലേക്ക് മലയാളികള്‍ എത്തിത്തുടങ്ങി . കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളില്‍ നിന്നായി, ഇതിനകം ദോഹയിലെത്തിയ യാത്രക്കാര്‍ പാസ്‌പോര്‍ട്ടും മടക്ക ടിക്കറ്റും മാത്രമാണ് രേഖകളായി കയ്യില്‍ കരുതിയത് .ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ വളരെ ലളിതമായ എമിഗ്രേഷന്‍ നടപടികളാണുള്ളതെന്ന് യാത്രക്കാര്‍ മീഡിയവണിനോട് പറഞ്ഞു .

ഇന്ത്യയുള്‍പ്പെടെ 80 രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് വിസയില്ലാതെ ഖത്തറിലേക്ക് വരാമെന്ന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് അധികൃതര്‍ പ്രഖ്യാപിച്ചത് .എന്നാല്‍ ഇതുസംബന്ധമായ ഔദ്യോഗിക നിര്‍ദ്ധേശങ്ങള്‍ കേരളത്തിലെ വിമാനത്താവളങ്ങളിലെ എമിഗ്രേഷന്‍ വിഭാഗങ്ങള്‍ക്ക് ലഭിച്ചിരുന്നില്ല. അതേസമയം വിസയില്ലാതെ പാസ്‌പോര്‍ട്ടും മടക്ക ടിക്കെറ്റുമായി കൊച്ചി കോഴിക്കോട് വിമാനത്താവളങ്ങളില്‍ നിന്ന് ഏതാനും യാത്രക്കാര്‍ കഴിഞ്ഞ ദിവസം ദോഹയിലെത്തി . നാട്ടില്‍ നിന്ന് എമിഗ്രേഷന്‍ വിഭാഗം ആദ്യം ചോദ്യം ചെയ്‌തെങ്കിലും വിസയില്ലാതെ തന്നെ തങ്ങളെ യാത്രചെയ്യാന്‍ അനുവദിച്ചതായി കൊച്ചിയിലെ ഗള്‍ഫ് കോസ്റ്റ് ടൂര്‍സ് ആന്റ് ട്രാവല്‍സ് ഉടമകളായ അബ്ദുസ്സലാമും ഹാറൂണ്‍ റഷീദും മീഡിയവണിനോട് പറഞ്ഞു.

നേരത്തെ അപേക്ഷിച്ച സന്ദര്‍ശക വിസയില്‍ അപാകതകളുള്ളതിനാല്‍ തൃശൂര്‍ ജില്ലയിലെ വടക്കേകാട് സ്വദേശിനിയായ എഞ്ചിനീയറിഗ് വിദ്യാര്‍്തഥിനി തഫ്‌സീനയും അവസാനം വിസയില്ലാതെ തന്നെയാണിപ്പോള്‍ ദോഹയിലിറങ്ങിയത് . 6 മാസം കാലാവധിയുള്ള പാസ്‌പോര്‍ട്ടും മടക്ക ടിക്കറ്റും മാത്രം കൈവശം വെച്ച് യാത്ര ചെയ്യാമെങ്കിലും. ഇതുവരെയെത്തിയവരെല്ലാം 5000 റിയാലും ഹോട്ടല്‍ ബുക്കിംഗും കയ്യില്‍ കരുതിയരുന്നു .

എന്നാല്‍ ഇത്തരം നിബന്ധനകള്‍ ഇല്ലെന്നാണ് വിമാനത്താവളം അധികൃതര്‍ പറയുന്നത് കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് വിസയില്ലാതെയെത്തിയ അസ്മാ ടവര്‍ ഉടമ മുഹമ്മദും ഇതു തന്നെ സാക്ഷ്യപ്പെടുത്തുന്നു

TAGS :

Next Story