Quantcast

ഒമാനിൽ സ്വദേശികൾക്ക്​ തൊഴിൽ ലഭ്യത ഉറപ്പാക്കാൻ ഊർജ്ജിത കർമപദ്ധതി

MediaOne Logo

Jaisy

  • Published:

    23 May 2018 8:28 AM GMT

ഒമാനിൽ സ്വദേശികൾക്ക്​ തൊഴിൽ ലഭ്യത ഉറപ്പാക്കാൻ  ഊർജ്ജിത കർമപദ്ധതി
X

ഒമാനിൽ സ്വദേശികൾക്ക്​ തൊഴിൽ ലഭ്യത ഉറപ്പാക്കാൻ ഊർജ്ജിത കർമപദ്ധതി

ഡിസംബർ മുതലാകും പദ്ധതിയുടെ ആദ്യഘട്ടത്തിന്​ തുടക്കമാവുക

ഒമാനിൽ സ്വദേശികൾക്ക്​ തൊഴിൽ ലഭ്യത ഉറപ്പാക്കാൻ ഊർജ്ജിത കർമപദ്ധതി നടപ്പിലാക്കാൻ സർക്കാർ ഒരുങ്ങുന്നു. ഡിസംബർ മുതലാകും പദ്ധതിയുടെ ആദ്യഘട്ടത്തിന്​ തുടക്കമാവുക. ആദ്യഘട്ടത്തിൽ പൊതുമേഖലാ, സ്വകാര്യ സ്ഥാപനങ്ങളിലായി സ്വദേശികൾക്ക്​ 25000 തൊഴിലുകൾ ഉറപ്പാക്കുമെന്ന്​ മന്ത്രി സഭാ കൗൺസിലിനെ ഉദ്ധരിച്ച്​ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട്​ ചെയ്തു.

സ്വദേശി യുവാക്കളുടെ കഴിവുകൾ വളർത്തിയെടുക്കാൻ അവസരമൊരുക്കുകയും അതുവഴി രാജ്യത്തിന്റെ സമഗ്ര പുരോഗതിക്ക്​ ഓരോ യുവാക്കളുടെയും പങ്കാളിത്തം ഉറപ്പാക്കുകയും വേണമെന്നാണ്​ സുൽത്താൻ ഖാബൂസ്​ ബിൻ സഈദിന്റെ ദീർഘദർനമുള്ള കാഴ്ചപ്പാട്​. ഇതിന്റെ ഭാഗമായാണ്​ സ്വദേശികൾക്ക്​ അനുയോജ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള വികസന പദ്ധതികൾ നടപ്പിലാക്കാനുള്ള തീരുമാനമെടുത്തതെന്ന്​ മന്ത്രിസഭാ കൗൺസിൽ പ്രസ്താവനയിൽ അറിയിച്ചു. നിലവിൽ രാജ്യവും സമ്പദ്​ഘടനയും നേരിടുന്ന വെല്ലുവിളികൾ ജനങ്ങൾ മനസിലാക്കുന്നുവെന്നത്​ അഭിനന്ദനാർഹമാണ്​. ഒമാനികൾക്ക്​ ആകർഷകമായ തൊഴിൽ അന്തരീക്ഷം ഒരുക്കുന്നത്​ ദേശീയ ഉത്തരവാദിത്വമായി കണ്ട്​ നടപ്പിലാക്കാൻ സ്വകാര്യ സ്ഥാപനങ്ങൾ തയാറാകണം.സർക്കാരിന്റെ സ്വദേശിവത്കരണ നടപടികളുമായി സഹകരിക്കാത്ത കമ്പനികൾക്കെതിരെ കർശനമായ നടപടികൾ ഉണ്ടാകുമെന്നും മന്ത്രിസഭാ കൗൺസിൽ ചൂണ്ടിക്കാട്ടി.

TAGS :

Next Story