അന്താരാഷ്ട്ര നാവിക പ്രതിരോധ പ്രദര്‍ശനം സമാപിച്ചു
അന്താരാഷ്ട്ര നാവിക പ്രതിരോധ പ്രദര്‍ശനം സമാപിച്ചു
കൂടാതെ 60 ലധികം രാജ്യങ്ങളില്‍ നിന്നായി 90 ഔദ്യാഗിക പ്രതിനിധികളും മാരിടൈം എക്സ്പോയില്‍ മുഴു സമയ പങ്കാളികളായി
ഖത്തറില്‍ നടന്നു വന്നിരുന്ന അന്താരാഷ്ട്ര നാവിക പ്രതിരോധ പ്രദര്‍ശനം സമാപിച്ചു. ഡിംഡെക്സ് 2018 മേളയില്‍ ആഗോള തലത്തില്‍ 180 പ്രദര്‍ശകര്‍ പങ്കെടുത്തു . കൂടാതെ 60 ലധികം രാജ്യങ്ങളില്‍ നിന്നായി 90 ഔദ്യാഗിക പ്രതിനിധികളും മാരിടൈം എക്സ്പോയില്‍ മുഴു സമയ പങ്കാളികളായി. ഇന്ത്യന്‍ സംഘത്തിന്റെ സാന്നിദ്ധ്യവും ശ്രദ്ധേയമായി.
നാവിക പ്രതിരോധ രംഗത്തെ പുത്തന്‍ സാങ്കേതികത പരിചയപ്പെടുത്തിയ ഡിംഡെക്സ് മാരിടൈം എക്സ്പോയില്‍ മൂന്ന് ദിവസത്തിനകം 10000 ത്തിലധികം സന്ദര്ശകരെത്തിയതായാണ് സംഘാടകരുടെ കണക്ക്. ഖത്തര്‍ നാഷണല്‍ കണ്വെന്ഷന് സെന്ററില്‍ നടന്ന എക്സിബിഷനില്‍ ഇന്ത്യന്‍ നാവിക സേനയുടെ സജീവസാന്നിധ്യവും ശ്രദ്ധിക്കപ്പെട്ടു. 180ലധികം കമ്പനികളും 60 ലധികം രാജ്യങ്ങളും ഡിംഡെക്സിൽ പങ്കെടുത്തുവെന്നും ഡിംഡെക്സ് ചെയർമാൻ പറഞ്ഞു .ഡിംഡെക്സ് 2018 മൂന്ന് ദിവസം പിന്നിടുമ്പോൾ 27 കരാറുകൾ ഒപ്പുവയ്ക്കപ്പെട്ടുവെന്ന് ചെയർ മാൻ സ്റ്റാഫ് ബ്രിഗേഡിയർ അബ്ദുൽബാഖി അൽ അൻസാരി വ്യക്തമാക്കി. ഖത്തറും ഇറ്റാലിയൻ ഭീമൻമാരായ ലിയനാഡോയും തമ്മിലാണ് ഏറ്റവും വലിയ കരാറില്‍ ഒപ്പു വച്ചത് . ഖത്തർ പ്രതിരോധമന്ത്രാലയത്തെ പ്രതിനിധീകരിച്ച് ഖത്തർ വ്യോമസേന കരാറിലൊപ്പു വച്ചു . അടുത്ത ഡിംഡെക്സ് പതിപ്പിൽ ബർസാൻ ഹോൾഡിംഗ്സിെന്റെ പ്രത്യേക സൈനിക പ്രദർശനമുണ്ടായിരിക്കുമെന്നും അൽ അൻസാരി പറഞ്ഞു. ഡിംഡെക്സിനിടയിൽ 20ലധികം കരാറുകളിലും ധാരണാപത്രങ്ങളിലുമാണ് വിവിധ കമ്പനികളുമായി ബർ സാൻ ഹോൾഡിംഗ്സ് ഒപ്പുവെച്ചത്.
Adjust Story Font
16