Quantcast

പ്രവാസി സിനിമാപ്രേമികള്‍ക്കായി രവീന്ദ്രന്റെ മെട്രോ ബഹ്റൈന്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് 2018

MediaOne Logo

Jaisy

  • Published:

    23 May 2018 2:43 AM GMT

പ്രവാസി സിനിമാപ്രേമികള്‍ക്കായി രവീന്ദ്രന്റെ മെട്രോ ബഹ്റൈന്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് 2018
X

പ്രവാസി സിനിമാപ്രേമികള്‍ക്കായി രവീന്ദ്രന്റെ മെട്രോ ബഹ്റൈന്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് 2018

മൂന്നു ഘട്ടങ്ങളിലായിട്ടാണ് ഫെസ്റ്റ് ക്രമീകരിച്ചിരിക്കുന്നത്

പ്രശസ്ത നടന്‍ മോഹന്‍ലാല്‍ ചെയര്‍മാനും നടന്‍ രവീന്ദ്രന്‍ ഡയറക്ടറുമായ കൊച്ചി മെട്രോ ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് മിഡില്‍ ഈസ്റ്റ് കേന്ദ്രമായി ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. മെട്രോ ബഹ്റൈന്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് 2018 എന്ന് പേരിട്ടിരിക്കുന്ന മേള സ്റ്റേറ്റ് ഓഫ് ആര്‍ട്ട് ഫിലിം ലിറ്ററസി പ്രോജക്ടിന്റെ ഭാഗമായി നിക്കോണ്‍ മിഡില്‍ ഈസ്റ്റ്, സൌത്ത് ഇന്ത്യന്‍ ആക്ടേഴ്സ് അസോസിയേഷന്‍ എന്നിവരുടെ സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്.

മൂന്നു ഘട്ടങ്ങളിലായിട്ടാണ് ഫെസ്റ്റ് ക്രമീകരിച്ചിരിക്കുന്നത്. ഡിജിറ്റല്‍ ഫിലിം മേക്കിംഗ് വര്‍ക്ക് ഷോപ്പ്, ഷോര്‍ട്ട് ഫിലിം പ്രദര്‍ശനം എന്നിവ ഇതിന്റെ ഭാഗമാണ്. വര്‍ക്ക്ഷോപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ഷൂട്ട് ചെയ്യാനുള്ള ക്യാമറയും സംഘാടകര്‍ നല്‍കും എന്നതാണ് മേളയുടെ ഏറ്റവും വലിയ പ്രത്യേകത. ബഹ്റൈന്‍, യുഎഇ, കുവൈത്ത്,മസ്കത്ത് എന്നിവിടങ്ങളില്‍ സിനിമാ ശില്‍പശാലയും സംഘടിപ്പിക്കും.

വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും സംഘാടകര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒന്നാം സമ്മാനം ലഭിക്കുന്ന ആള്‍ക്ക് ഗോള്‍ഡന്‍ പേള്‍ പുരസ്കാരം ലഭിക്കും. 13,000 ദിര്‍ഹമാണ് ഒന്നാം സമ്മാനം. രണ്ടാം സ്ഥാനക്കാരന് സില്‍വര്‍ പേള്‍ പുരസ്കാരം ലഭിക്കും. അതോടൊപ്പം പതിനായിരം ദിര്‍ഹം ക്യാഷ് പ്രൈസും കിട്ടും. തെരഞ്ഞെടുക്കപ്പെടുന്ന പത്ത് മികച്ച ചിത്രങ്ങള്‍ക്ക് 50,000 രൂപ വീതവും ലഭിക്കും. 51,000 ദിര്‍ഹമാണ് ആകെ സമ്മാനത്തുക. ഏപ്രില്‍ ഒന്നിനാണ് ആദ്യം ഘട്ടം ആരംഭിക്കുക. ഗ്രാന്‍ഡ് ഫിനാലെ സെപ്തംബറില്‍ നടക്കും. തമിഴ്,മലയാളം സിനിമാരംഗത്തുള്ള പ്രമുഖര്‍ പുരസ്കാര ചടങ്ങില്‍ പങ്കെടുക്കും. ഇന്ത്യന്‍,അറബ് ചലച്ചിത്ര ലോകത്തെ പ്രതിഭകളായിരിക്കും ജൂറി അംഗങ്ങള്‍.

അറേബ്യന്‍ ഫ്രയിംസ് എന്ന പേരില്‍ കോഴിക്കോട് സംഘടിപ്പിച്ച ഹ്രസ്വചലച്ചിത്ര മേളയുടെ വിജയത്തിന് ശേഷം കൊച്ചി മെട്രോ സംഘടിപ്പിക്കുന്ന വിപുലമായ പരിപാടിയാണ് മെട്രോ ബഹ്റൈന്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് 2018. 2016ല്‍ കൊച്ചി മെട്രോയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കൊച്ചിന്‍ മെട്രോ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ യു.എ.ഇ ചാപ്റ്റര്‍ തരംഗം സൃഷ്ടിച്ചിരുന്നു.

നടന്‍ രവീന്ദ്രനാണ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലുകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഷോര്‍ട്ട് ഫിലിമുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2014ലാണ് കൊച്ചി മെട്രോ ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് ആരംഭിച്ചത്. മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി കിട്ടിയ വര്‍ഷമായിരുന്നു. മലയാളത്തിന് സമര്‍പ്പിച്ചാണ് കൊച്ചി മെട്രോ ഫിലിം ഫെസ്റ്റിവല്‍ തുടങ്ങുന്നത്. കേരളത്തിനകത്തും പുറത്തുമായി ഇതിനോടകം നിരവധി ഫെസ്റ്റിവലുകള്‍ മെട്രോയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിട്ടുണ്ട്.

TAGS :

Next Story