ജിസിസി രാഷ്ട്രങ്ങളിലെ താമസക്കാരുടെ വിസാ നിരക്കിൽ വർധനവ് വരുത്തിയിട്ടില്ലെന്ന് ഒമാൻ
ജിസിസി രാഷ്ട്രങ്ങളിലെ താമസക്കാരുടെ വിസാ നിരക്കിൽ വർധനവ് വരുത്തിയിട്ടില്ലെന്ന് ഒമാൻ
വിസാ ഫീസിലെ വർധനവ് സഞ്ചാരികളുടെ വരവിനെ ബാധിച്ചതായ റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു ടൂറിസം മന്ത്രാലയം
ജിസിസി രാഷ്ട്രങ്ങളിലെ താമസക്കാരുടെ വിസാ നിരക്കിൽ വർധനവ് വരുത്തിയിട്ടില്ലെന്ന് ഒമാൻ ടൂറിസം മന്ത്രാലയം . വിസാ ഫീസിലെ വർധനവ് സഞ്ചാരികളുടെ വരവിനെ ബാധിച്ചതായ റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു ടൂറിസം മന്ത്രാലയം.
ഈ വർഷത്തിന്റെ ആദ്യ രണ്ട് മാസങ്ങളിൽ ഒമാനിലെത്തിയ സഞ്ചാരികളുടെ എണ്ണത്തിൽ 10.8 ശതമാനത്തിന്റെ വർധനവുണ്ടായതായി വിനോദ സഞ്ചാര മന്ത്രാലയം റിപ്പോർട്ടിൽ അറിയിച്ചു. കഴിഞ്ഞ വർഷം 64,690 ആയിരുന്നത് ഈ വർഷം 71,701 ആയാണ് ഉയർന്നത്. ത്രിനക്ഷത്രം മുതൽ പഞ്ചനക്ഷത്രം വരെയുള്ള ഹോട്ടലുകളിൽ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ 132,759 അതിഥികളെത്തി. മുൻ വർഷത്തേതിൽ നിന്ന് 11.6 ശതമാനത്തിന്റെ വർധനവാണ് അതിഥികളിലുണ്ടായത്. നക്ഷത്ര ഹോട്ടലുകളുടെ വരുമാനത്തിലാകട്ടെ 11.4 ശതമാനത്തിന്റെ വർധനവുമുണ്ടായി. മസ്കത്ത് വിമാനത്താവളത്തിൽ ഇക്കാലളവിൽ എത്തിയത് 1,144,617 ലക്ഷം രാജ്യാന്തര യാത്രക്കാരാണ്. പുതിയ മസ്കത്ത് രാജ്യാന്തര വിമാനത്താവളം ഉദ്ഘാടനം ചെയ്തതോടെ യാത്രികരുടെ എണ്ണത്തിൽ പ്രതിവർഷം 13 ശതമാനത്തിന്റെ വർധനവ് ഉണ്ടാകുമെന്നാണ് ടൂറിസം മന്ത്രാലയത്തിന്റെ കണക്കുകൂട്ടൽ. 2009 മുതൽ 2017 അവസാനം വരെ ഒമാനിലെത്തിയ സഞ്ചാരികളുടെ എണ്ണത്തിൽ ശരാശരി 6.6 ശതമാനത്തിന്റെ വീതം വർധനവാണ് ഉണ്ടായതെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു.
Adjust Story Font
16