Quantcast

വാറ്റ്; സൌദിയും യുഎഇയും സാമ്പത്തിക പരിഷ്കരണ രംഗത്ത്​ ശക്തമായ മുന്നേറ്റം നടത്തിയതായി ​ഐ.എം.എഫ്

MediaOne Logo

Jaisy

  • Published:

    23 May 2018 5:33 PM GMT

വാറ്റ്; സൌദിയും യുഎഇയും സാമ്പത്തിക പരിഷ്കരണ രംഗത്ത്​ ശക്തമായ മുന്നേറ്റം നടത്തിയതായി ​ഐ.എം.എഫ്
X

വാറ്റ്; സൌദിയും യുഎഇയും സാമ്പത്തിക പരിഷ്കരണ രംഗത്ത്​ ശക്തമായ മുന്നേറ്റം നടത്തിയതായി ​ഐ.എം.എഫ്

എണ്ണവില വർധനക്കൊപ്പം നികുതിഘടനയിലേക്കുള്ള ചുവടുവെപ്പും കൂടിയായതോടെ ശക്തമായ സാമ്പത്തിക മുന്നേറ്റം ഉറപ്പാക്കാൻ ഇരുകൂട്ടർക്കും കഴിയുമെന്നും ​ഐ.എംഎഫ്​ ചൂണ്ടിക്കാട്ടി

മൂല്യവർധിത നികുതി നടപ്പാക്കിയ സൗദി അറേബ്യയും യുഎഇയും സാമ്പത്തിക പരിഷ്കരണ രംഗത്ത്​ ശക്തമായ മുന്നേറ്റം നടത്തിയതായി ​ഐ.എം.എഫ്​ വിലയിരുത്തൽ. എണ്ണവില വർധനക്കൊപ്പം നികുതിഘടനയിലേക്കുള്ള ചുവടുവെപ്പും കൂടിയായതോടെ ശക്തമായ സാമ്പത്തിക മുന്നേറ്റം ഉറപ്പാക്കാൻ ഇരുകൂട്ടർക്കും കഴിയുമെന്നും ​ഐ.എംഎഫ്​ ചൂണ്ടിക്കാട്ടി. ആയിരക്കണക്കിന്​ പുതിയ തൊഴിലവസരങ്ങൾക്കും സാധ്യത വർധിച്ചിരിക്കുകയാണ്​.

മൂല്യവർധിത നികുതി നടപ്പാക്കാൻ തയാറായത്​ സമ്പദ്​ ഘടനക്ക്​ വലിയ തോതിൽ കരുത്തായി മാറും. യു.എ.ഇ നേരത്തെ തന്നെ പരിഷ്​കരണ മാർഗത്തിലാണ്​. എന്നാൽ സൗദി ഇപ്പോൾ കൈക്കൊണ്ട പരിഷ്​കരണ നടപടികൾ മേഖലയിലെ ഏറ്റവും മികച്ച സമ്പദ്​ ഘടനക്ക്​ നൽകുന്ന ഉത്തേജനം ചെറുതായിരിക്കില്ലെന്ന്​ ​ഐ.എം.എഫ്​ മാനേജിങ്ങ്​ ഡയറക്ടർ ക്രിസ്റ്റിൻ ലഗാർദെ പറഞ്ഞു. കഴിഞ്ഞ ദിവസം വാഷിങ്ങ്​ടണിൽ സൗദി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാനുമയി നടത്തിയ ചർച്ചക്കിടെയാണ്​ അവർ ഈ അഭിപ്രായപ്രകടനം നടത്തിയത്​. നടപ്പുവർഷം മുതൽ പുതിയ പരിഷ്​കരണ നപടികളുടെ ഗുഗണഫലം സൗദിക്ക് ലഭിച്ചു തുടങ്ങും എന്നാണ്​ ​​ഐ.എം.എഫ്​ കണ്ടെത്തൽ. സൗദി അറേബ്യ, യു.എ.ഇ എന്നിവ സാമ്പത്തിക വളർച്ച കൈവരിക്കുമെന്ന്​ ജനുവരിയിൽ തന്നെ ​ഐ.എം.എഫ്​ വ്യക്​തമാക്കിയിരുന്നു. എണ്ണവില ബാരലിന്​ 70 ഡോളർ എത്തിയതും മൂല്യവർധിത നികുതി ഉൾപ്പെടെയുള്ള പരിഷ്​കരണ നടപടികളും സമ്പദ്​ ഘടനക്ക്​ നൽകുന്ന പ്രചോദനം ചെറുതായിരിക്കില്ല. എണ്ണമേഖലയിൽ പുതിയ നിക്ഷേപം സ്വീകരിക്കാനുള്ള സൌദി, യു.ഇ തീരുമാനവും ​ഐ.എം.എഫ്​ സ്വാഗതം ചെയ്തിട്ടുണ്ട്​.

TAGS :

Next Story