വിശുദ്ധവാര ശുശ്രൂഷകൾക്ക് ഗൾഫിലെ ദേവാലയങ്ങളിലും തുടക്കമായി
വിശുദ്ധവാര ശുശ്രൂഷകൾക്ക് ഗൾഫിലെ ദേവാലയങ്ങളിലും തുടക്കമായി
യേശുക്രിസ്തു കഴുതപ്പുറത്തേറി ജറുസലേമിലേക്ക് നടത്തിയ യാത്രയുടെ ഓര്‍മ പുതുക്കി മസ്‌കത്തിലെ വിശ്വാസികളും ഓശാന പെരുന്നാൾ ആചരിച്ചു
വിശുദ്ധവാര ശുശ്രൂഷകൾക്ക് ഗൾഫിലെ ക്രൈസ്തവ ദേവാലയങ്ങളിലും തുടക്കമായി. യേശുക്രിസ്തു കഴുതപ്പുറത്തേറി ജറുസലേമിലേക്ക് നടത്തിയ യാത്രയുടെ ഓര്‍മ പുതുക്കി മസ്‌കത്തിലെ വിശ്വാസികളും ഓശാന പെരുന്നാൾ ആചരിച്ചു.
ഒലിവിലകളും കുരുത്തോലകളും വീശി യേശു ക്രിസ്തുവിനെ ജനങ്ങൾ എതിരേറ്റതിന്റെ പ്രതീകമായി കുരുത്തോലകളേന്തിയും പൂക്കൾ വിതറിയും പള്ളിക്ക് ചുറ്റും നടന്ന പ്രദക്ഷിണത്തിൽ വിശ്വാസികൾ പങ്ക് ചേർന്നു. മസ്കത്തിലെ വിവിധ ദേവാലയങ്ങളിൽ ശനിയാഴ്ച രാത്രി നടന്ന ഓശാന പെരുന്നാൾ ശുശ്രൂഷകളിൽ നിരവധി വിശ്വാസികളാണ് പങ്കെടുത്തത്.
മസ്കത്ത് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയിൽ നടന്ന ഓശാനാ പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് സഭയുടെ തിരുവനന്തപുരം ഭദ്രാസനാധിപൻ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമ്മികത്വം വഹിച്ചു. മസ്കത്ത് സെന്റ്. മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്ന ഓശാന ശുശ്രുഷകൾക്ക് പൗലോസ് മാർ ഐറേനിയസ് മെത്രാപ്പോലീത്ത നേതൃത്വം നൽകി. വിശ്വാസികൾ പ്രാർഥനയോടും ഉപവാസത്തോടും കൂടി ദേവാലയത്തിൽ കൂടുതൽ സമയം ചെലവഴിക്കുന്ന ദിനങ്ങളാണ് ഇനിയുള്ളവ. കുരിശിന്റെ വഴി, കയ്പുനീര് സ്വീകരണം, കുരിശ് കുമ്പിടൽ തുടങ്ങിയ ചടങ്ങുകളിലൂടെ വിശ്വാസികൾ ആത്മീയ അനുഭവങ്ങൾ നേടും. പെസഹയും ദുഃഖവെള്ളിയും കടന്ന് അടുത്ത ഞായറാഴ്‌ച ഈസ്റ്ററോട് കുടി വിശുദ്ധവാരത്തിനു സമാപനമാകും.
Adjust Story Font
16