ആസ്വാദകര്‍ക്ക് വിരുന്നൊരുക്കാന്‍ യെര്‍മ്മ എത്തുന്നു
ആസ്വാദകര്‍ക്ക് വിരുന്നൊരുക്കാന്‍ യെര്‍മ്മ എത്തുന്നു
ദിവസങ്ങളായി നടക്കുന്ന പരിശീലനത്തിന്റെ ഫലമായാണ് വിഖ്യാതമായ ' യെർമ്മ ' എന്ന നാടകാവിഷ്കാരം ഒരുങ്ങുന്നത്
ബഹ്റൈനിലെ ഒരു സംഘം നാടക പ്രവർത്തകരുടെ കൂട്ടായ്മയിൽ വ്യത്യസ്തമായ ഒരു നാടകം അരങ്ങിലെത്തുന്നു. ദിവസങ്ങളായി നടക്കുന്ന പരിശീലനത്തിന്റെ ഫലമായാണ് വിഖ്യാതമായ ' യെർമ്മ ' എന്ന നാടകാവിഷ്കാരം ഒരുങ്ങുന്നത്.
ബഹ്റൈൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമ സംഘടിപ്പിച്ച "ഡ്രമാറ്റിക്സ് 2016" എന്ന തിയറ്റർ വർക്ക്ഷോപ്പിന്റെ സമാപനത്തോടനുബന്ധിച്ചാണ് യെർമ എന്ന നാടകം അരങ്ങേറുന്നത്. പ്രശസ്ത സ്പാനിഷ് എഴുത്തുകാരൻ ഫെഡറികോ ഗാർഷ്യ ലോർക്കയുടെ പ്രശസ്തമായ നാടകമാണ് മൊഴിമാറ്റി അരങ്ങിലെത്തുക. പുരാഷാധിപത്യവ്യവസ്ഥയിൽ സ്ത്രീയുടെ അനുഭവങ്ങളിലൂടെയാണ് നാടകത്തിന്റെ പ്രമേയം . പ്രശസ്ത തിയറ്റർ ആക്റ്റിവിസ്റ്റും തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ ഫാക്കൾട്ടിയുമായ ഡോ. സുനിൽ ആണ് ഒരു മാസക്കാലം നീണ്ടുനിന്ന നാടകപരിശീലന ക്യാമ്പിന് നേത്യത്വം നൽകിയത്.
ബഹ്റൈനിലെ നാടക പ്രവർത്തകരുടെ ആവേശകരമായ ഒത്തുചേരൽ കൂടിയായിരുന്നു ക്യാമ്പ്. മലയാളത്തിലേയ്ക്ക് മൊഴിമാറ്റം നടത്തി രംഗത്ത് അവതരിപ്പിക്കുന്നതുവരെയുള്ള വിവിധ ഘട്ടങ്ങൾ പരിശീലിപ്പിച്ചുകൊണ്ടാണ് ക്യാമ്പ് നടന്നത്. ആഗസ്റ്റ് 25, 26 തീയതികളിൽ ബഹ്റൈൻ കേരളീയ സമാജം ഹാളിൽ രാത്രി 7.30നാണ് നാടകം അരങ്ങേറുക.
Adjust Story Font
16