Quantcast

പെട്രോള്‍ നിരക്ക് വര്‍ദ്ധന; സ്വദേശികൾക്ക് ആശ്വാസ പാക്കേജുമായി കുവൈത്ത്

MediaOne Logo

Jaisy

  • Published:

    24 May 2018 3:34 PM GMT

പെട്രോള്‍ നിരക്ക് വര്‍ദ്ധന; സ്വദേശികൾക്ക് ആശ്വാസ പാക്കേജുമായി കുവൈത്ത്
X

പെട്രോള്‍ നിരക്ക് വര്‍ദ്ധന; സ്വദേശികൾക്ക് ആശ്വാസ പാക്കേജുമായി കുവൈത്ത്

പ്രതിമാസം 75 ലിറ്റർ പെട്രോൾ സബ്‌സിഡി നിരക്കിൽ നൽകാനാണ് ബുധനാഴ്ച ചേർന്ന പാര്‍ലമെന്റംഗങ്ങളുടെയും കാബിനറ്റ് പ്രതിനിധികളുടെയും സംയുക്ത യോഗത്തിൽ ധാരണയായത്

പെട്രോൾ നിരക്ക് വർദ്ധനവിനെ തുടർന്നുണ്ടായ പ്രതിഷേധങ്ങൾ പരിഹരിക്കാൻ സ്വദേശികൾക്കായി ആശ്വാസ പാക്കേജുമായി കുവൈത്ത് . ഡ്രൈവിംഗ് ലൈസൻസുള്ള പൗരന്മാർക്ക് പ്രതിമാസം 75 ലിറ്റർ പെട്രോൾ സബ്‌സിഡി നിരക്കിൽ നൽകാനാണ് ബുധനാഴ്ച ചേർന്ന പാര്‍ലമെന്റംഗങ്ങളുടെയും കാബിനറ്റ് പ്രതിനിധികളുടെയും സംയുക്ത യോഗത്തിൽ ധാരണയായത്.

പാർലമെന്റ് സ്പീക്കർ മർസൂഖ് അൽഗാനിമിന്റെ അധ്യക്ഷതയിലായിരുന്നു സംയുക്ത യോഗം കാബിനറ്റ് സംഘത്തിന് പ്രധാനമന്ത്രി ഷെയ്ഖ് ജാബിർ മുബാറക് അൽ സബാഹ് നേതൃത്വം നൽകി . 6 മന്ത്രിമാരും 37 എംപിമാരും ആണ് യോഗത്തിൽ പങ്കെടുത്തത് .പെട്രോളിന്റെ വർധിത നിലനിർത്തികൊണ്ടു തന്നെ നിരക്ക് വർദ്ധന മൂലം പൗരന്മാർക്കുണ്ടായ പ്രയാസം അകറ്റാൻ ഉതകുന്ന ആശ്വാസ പാക്കേജ് നടപ്പാക്കുന്നതിനായിരുന്നു സർക്കാർ ഊന്നൽ നൽകിയത് . ലൈസന്‍സുള്ള സ്വദേശികള്‍ക്ക് പ്രതിമാസം 75 ലിറ്റര്‍ പെട്രോള്‍ സൗജന്യനിരക്കിൽ നല്‍കുകയെന്ന സർക്കാർ നിർദേശം പാര്‍ലമെന്റ് അംഗങ്ങള്‍ അംഗീകരിച്ചതായി സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിം അറിയിച്ചു.

അതോടൊപ്പം പെട്രോള്‍ വിലവര്‍ധന രാജ്യത്ത് അവശ്യസാധനങ്ങളുടെ വിലകയറ്റത്തിന് കാരണമാകില്ലെന്നു ഉറപ്പുവരുത്താന്‍ വ്യവസായ-വാണിജ്യ മന്ത്രാലയത്തിന് പ്രത്യേക നിര്‍ദേശം നല്‍കിയതായും സ്പീക്കർ പറഞ്ഞു . പെട്രോള്‍ വിലവര്‍ധ ദുരുപയോഗം ചെയ്യുന്ന വ്യാപാരികളെ പിടികൂടാന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്കും അവകാശമുണ്ടെന്ന് യോഗ തീരുമാനങ്ങള്‍ വിശദീകരിക്കവേ സ്പീക്കര്‍ പറഞ്ഞു. സംയുക്ത യോഗത്തിലെടുത്ത തീരുമാനത്തിന് വിരുദ്ധമായ സംഗതികള്‍ നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താനും അദ്ദേഹം പാർലമെന്റംഗങ്ങളോട് നിർദേശിച്ചു. അതിനിടെ നിരക്ക് പരിഷ്കരണ ഉത്തരവ് റദ്ദാക്കികൊണ്ടുള്ള അഡ്മിനിസ്ട്രേറ്റിവ് കോടതിയുടെ വിധിക്കെതിരെ സർക്കാർ അപ്പീൽ കോടതിയിൽ ഹരജി നൽകി .

TAGS :

Next Story