Quantcast

സൗദി നിതാഖാത്ത് പുതിയ ഘട്ടത്തിലേക്ക്

MediaOne Logo

Subin

  • Published:

    24 May 2018 12:24 AM GMT

സൗദി നിതാഖാത്ത് പുതിയ ഘട്ടത്തിലേക്ക്
X

സൗദി നിതാഖാത്ത് പുതിയ ഘട്ടത്തിലേക്ക്

ഇടത്തരം, ചെറുകിട വിഭാഗങ്ങള്‍ നേരത്തെ മൂന്ന് വിഭാഗങ്ങളായിരുന്നു. ഇത് അഞ്ചായി മാറുന്നതാണ് പ്രധാന മാറ്റം

സൗദി സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണത്തിന് തൊഴില്‍ മന്ത്രാലയം നടപ്പാക്കിവരുന്ന നിതാഖാത്ത് പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു. സ്വദേശിവത്കരണത്തിന്റെ തോത് വര്‍ധിപ്പിച്ചുകൊണ്ടും തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് സ്ഥാപനങ്ങളെ പുതുതായി ഇനം തിരിച്ചുമുള്ള നിതാഖാത്ത് സെപ്റ്റംബര്‍ മൂന്ന് (ദുല്‍ഹജ്ജ് 12) മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ അറിയിച്ചു.

വിഷന്‍ 2030ന്റെയും ദേശീയ പരിവര്‍ത്തന പദ്ധതി 2020ന്റെയും അടിസ്ഥാനത്തില്‍ തൊഴില്‍ വിപണി മെച്ചപ്പെടുത്തുക, സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുക, സ്ത്രീകളുടെ നിയമനം ഊര്‍ജ്ജതപ്പെടുത്തുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് നിതാഖാത്ത് പരിഷ്‌കരിക്കുന്നത്. നിലവില്‍ അഞ്ച് ഗണത്തിലായുള്ള രാജ്യത്തെ സ്ഥാപനങ്ങളെ ഏഴ് ഗണങ്ങളായി പുനര്‍നിര്‍ണയിക്കും.

ഇടത്തരം, ചെറുകിട വിഭാഗങ്ങള്‍ നേരത്തെ മൂന്ന് വിഭാഗങ്ങളായിരുന്നു. ഇത് അഞ്ചായി മാറുന്നതാണ് പ്രധാന മാറ്റം. ഇടത്തരം സ്ഥാപനങ്ങളെ തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് എ. ബി. സി ഗണങ്ങളാക്കിയും ചെറുകിട സ്ഥാപനങ്ങളെ എ.ബി ഗണങ്ങളാക്കിയുമാണ് പുതുതായി തരം തിരിക്കുക. നിവലിലുള്ള വന്‍കിട കമ്പനികള്‍, ഭീമന്‍ കമ്പനികള്‍ എന്നത് മാറ്റമില്ലാതെ തുടരും. ഓരോ ഗണത്തിലുള്ള സ്ഥാപനങ്ങള്‍ക്കും വിവിധ അനുപാതത്തില്‍ സ്വദേശികളുടെ ശതമാനവും മന്ത്രാലയം നിശ്ചയിച്ചിട്ടുണ്ട്. സ്വദേശിവത്കരണ തോത് അറിയാന്‍ സ്ഥാപന ഉടമകള്‍ തൊഴില്‍ മന്ത്രാലയത്തിന്റെ കീഴിലുള്ള www.nitaqat.mlsd.gov.sa എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കണമെന്നും മന്ത്രാലയ വക്താവ് അഭ്യര്‍ഥിച്ചു.

TAGS :

Next Story