കളഞ്ഞുകിട്ടിയ ഒരു ലക്ഷം ദിര്‍ഹം ഉടമക്ക് തിരിച്ചുനല്‍കിയ മലയാളിക്ക് ദുബൈയില്‍ ആദരം
കളഞ്ഞുകിട്ടിയ ഒരു ലക്ഷം ദിര്‍ഹം ഉടമക്ക് തിരിച്ചുനല്‍കിയ മലയാളിക്ക് ദുബൈയില്‍ ആദരം
കളഞ്ഞുകിട്ടിയ ഒരു ലക്ഷം ദിര്‍ഹം ഉടമക്ക് തിരിച്ചേല്‍പിച്ച മലയാളി പ്രവാസിക്ക് ദുബൈയില്‍ ആദരം.
കളഞ്ഞുകിട്ടിയ ഒരു ലക്ഷം ദിര്‍ഹം ഉടമക്ക് തിരിച്ചേല്‍പിച്ച മലയാളി പ്രവാസിക്ക് ദുബൈയില്‍ ആദരം. ദുബൈ ട്രാന്‍സ്ഗാര്‍ഡ് കമ്പനിയില്‍ ക്ലീനിങ് തൊഴിലാളിയായ നിഷാം കുന്നത്ത് വളപ്പിലിനെയാണ് അധികൃതര്‍ ആദരിച്ചത്. ദുബൈ ഫെസ്റ്റിവെല്‍ സിറ്റി മാളില്‍ ജോലിക്കിടെ പ്രാര്‍ഥനാ മുറിയില്‍ നിന്നാണ് നിഷാമിന് പതിനേഴര ലക്ഷം രൂപ വിലമതിക്കുന്ന കറന്‍സി ലഭിച്ചത്. നിഷാമിന്റെ സത്യസന്ധതക്ക് കമ്പനി ബോണസ് പ്രഖ്യാപിച്ചു. നാട്ടില്‍ പോയി വരാന്‍ സൌജന്യ ടിക്കറ്റും, ഏഴ് ദിവസത്തെ അധിക അവധിയും നല്‍കി. കമ്പനിയുടെ ഈ വര്‍ഷത്തെ സ്റ്റാര്‍ പദവിയും നിഷാമിന് സമ്മാനിച്ചു.
Next Story
Adjust Story Font
16