Quantcast

അറഫ സംഗമം തുടങ്ങി

MediaOne Logo

Ubaid

  • Published:

    24 May 2018 9:41 AM GMT

ആഭ്യന്തര വിദേശ തീര്‍ഥാടകര്‍ ഉള്‍പ്പെടെ ഇരുപത് ലക്ഷത്തിലേറെ പേര്‍ ഇന്ന് അറഫയില്‍ സംഗമിക്കും

ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫസംഗമത്തിന് തുടക്കമായി. ലോകത്തിന്റെ നാനാ ദിക്കില്‍ നിന്നുമെത്തിയ ശുഭ്ര വസ്ത്രധാരികളായ 20 ലക്ഷത്തോളം വരുന്ന തീര്‍ഥാടകര്‍ വിശാലമായ അറഫാ മൈതാനത്തെ ആത്മീയ അനുഭൂതിയിലാക്കിയിരിക്കുകയാണ്. നമിറ പള്ളിയില്‍ അറഫ പ്രഭാഷണത്തോടെയാണ് സംഗമത്തിന് തുടക്കമായത്..

ഹജ്ജിനായി ലോകത്തിന്‍റെ അഷ്‌ടദിക്കുകളില്‍ നിന്നുമെത്തിയ തീര്‍ഥാടക ലക്ഷങ്ങള്‍ അറഫ ലക്ഷ്യമായി നീങ്ങുകയാണ്. ആഭ്യന്തര വിദേശ തീര്‍ഥാടകര്‍ ഉള്‍പ്പെടെ ഇരുപത് ലക്ഷത്തിലേറെ പേര്‍ ഇന്ന് അറഫയില്‍ സംഗമിക്കും.മധ്യാഹനം മുതല്‍ സൂര്യാസ്തമയം വരെയാണ് അറഫ സംഗമം. പ്രവാചകന്‍ മുഹമ്മദ് നബി അദ്ദേഹത്തിന്‍റെ ഹജ്ജ് വേളയില്‍ നടത്തിയ പ്രഭാഷണത്തെ അനുസ്മരിച്ച് മസ്ജിദുന്നമിറയില്‍ അറഫ പ്രഭാഷണം നടക്കും. ഇതോടെയാണ് അറഫ സംഗമത്തിന് തുടക്കാവുക. സൌദി ഉന്നത പണ്ഡിത സഭ അംഗം തുടര്‍ന്ന് ളുഹര്‍ അസര്‍ നമസ്കാരങ്ങള്‍ ചുരുക്കി നമസ്കരിക്കും. വൈകുന്നേരം വരെ പാപമോചന പ്രാര്‍ഥനകളും ദൈവ സ്മരണയുമായി തീര്‍ഥാടകര്‍ അറഫയില്‍ നില്‍ക്കും.

ഇന്നലെ രാത്രി മുതല്‍ ആരംഭിച്ച അറഫയിലേക്കുള്ള തീര്‍ഥാടക പ്രവാഹം ഉച്ചവരെ തുടരും. അറഫയിലേക്കുള്ള ഓരോ വഴിയിലും ചെറുതും വലുതുമായി തീര്‍ഥാടക സംഘങ്ങളെകൊണ്ട് നിറഞ്ഞിരിക്കുകയാണ്.

TAGS :

Next Story