Quantcast

തൊഴില്‍ തട്ടിപ്പിന്റെ ഇരകളായി ദോഹയിലെത്തിയ യുവാക്കള്‍ക്ക് ഖത്തര്‍ മലയാളികളുടെ സഹായ ഹസ്തം

MediaOne Logo

Jaisy

  • Published:

    24 May 2018 11:06 PM GMT

24 അംഗ സംഘത്തിലെ 17 പേര്‍ക്ക് ഖത്തറില്‍ വിവിധ ജോലികള്‍ നേടിക്കൊടുത്തത് മലയാളികള്‍ തന്നെയാണ്

കൊച്ചി കേന്ദ്രീകരിച്ച് നടന്ന തൊഴില്‍ തട്ടിപ്പിന്റെ ഇരകളായി ദോഹയിലെത്തിയ യുവാക്കള്‍ക്ക് ഖത്തര്‍ മലയാളികളുടെ സഹായ ഹസ്തം .24 അംഗ സംഘത്തിലെ 17 പേര്‍ക്ക് ഖത്തറില്‍ വിവിധ ജോലികള്‍ നേടിക്കൊടുത്തത് മലയാളികള്‍ തന്നെയാണ് . മടക്കടിക്കറ്റ് ലഭിച്ച 5 പേര്‍ ഇന്ന് നാട്ടിലേക്ക് തിരിക്കുകയും ചെയ്തു.

ഖത്തറിലേക്കുള്ള വിസാ രഹിത സന്ദര്‍ശനാനുമതി മറയാക്കി വ്യാജ ജോലി വാഗ്ദാനം ചെയ്ത് ദോഹയിലെത്തിച്ച 24 യുവാക്കളുടെ വാര്‍ത്ത കഴിഞ്ഞ ദിവസമാണ് മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തത്. വാര്‍ത്തയറിഞ്ഞ ഖത്തര്‍ മലയാളികള്‍ കൂട്ടത്തോടെ സഹായവുമായെത്തുകയായിരുന്നു . സന്നദ്ധ സംഘടനകളും ഫെയ്‌സ് ബുക്ക് ആക്ടീവിസ്റ്റുകളും സുമനസ്സുക്കളായ ബിസിനസുകാരുമെല്ലം പലവിധത്തില്‍ ഇവരെ സഹായിക്കാനെത്തി .ഇവരില്‍ 17 പേര്‍ക്കിതിനകം ഖത്തറില്‍ തന്നെ വിവിധ സ്ഥാപനങ്ങളില്‍ ജോലിയും ലഭിച്ചു . മുര്‍റയിലെ ഒറ്റമുറിയില്‍ ദുരിതത്തില്‍ കഴിഞ്ഞ യുവാക്കളിപ്പോള്‍ പ്രവാസി മലാളികളോട് നന്ദി പറയുകയാണ് .

പ്രശ്‌നം പുറത്തറിഞ്ഞതോടെ ആലപ്പുഴയില്‍ നിന്നുള്ള ഏജന്റ് ഷറിന്‍ ഏഴുപേര്‍ക്കുള്ള മടക്ക ടിക്കറ്റ് നല്‍കാനും നിര്‍ബന്ധിതയായി. ഇവരില്‍ 5 പേര്‍ ഇന്ന് നാട്ടിലേക്ക് തിരിച്ചു ശേഷിക്കുന്നവര്‍ക്കു കൂടി ജോലി ഉറപ്പുവരുത്താനുള്ള ശ്രമത്തിലാണ് ദോഹയിലെ പ്രവാസി സന്നദ്ധ പ്രവര്‍ത്തകര്‍. ഇതിനിടെ തട്ടിപ്പിന്റെ പ്രധാന സൂത്രധാരന്‍ തിരൂരങ്ങാടി സ്വദേശി മാളിയേക്കല്‍ മുസ്തഫയടക്കം രണ്ട് പേര്‍ ആലപ്പുഴ പൊലീസിന്റെ പിടിയിലായതിലും യുവാക്കള്‍ക്ക് സഹായകമാവും.

TAGS :

Next Story