മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവള ടെർമിനലില്‍ ചെക്ക്-ഇൻ സമയം കർശനമായി പാലിക്കണമെന്ന് നിര്‍ദ്ദേശം
മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവള ടെർമിനലില്‍ ചെക്ക്-ഇൻ സമയം കർശനമായി പാലിക്കണമെന്ന് നിര്‍ദ്ദേശം
വിമാനകമ്പനി പ്രതിനിധികളുടെ ബോർഡ് രാജ്യത്തെ എല്ലാ ട്രാവൽ ഏജൻറുമാർക്കും ഇതുസംബന്ധിച്ച നിർദേശം നൽകി
പുതിയ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവള ടെർമിനൽ പ്രവർത്തനമാരംഭിക്കുന്നതോടെ യാത്രക്കാർ ചെക്ക്-ഇൻ സമയം കർശനമായി പാലിക്കണമെന്ന് നിർദേശം. വിമാനകമ്പനി പ്രതിനിധികളുടെ ബോർഡ് രാജ്യത്തെ എല്ലാ ട്രാവൽ ഏജൻറുമാർക്കും ഇതുസംബന്ധിച്ച നിർദേശം നൽകി. മികച്ച നിലവാരത്തോടെയും ആധുനിക സൗകര്യങ്ങളോടെയും നിർമിച്ചിരിക്കുന്ന പുതിയ വിമാനത്താവളത്തെ 2020 ഓടെ ലോകത്തിലെ ഏറ്റവും മികച്ച 20 വിമാനത്താവളങ്ങളിൽ ഒന്നായി ഉയർത്തുകയാണ് സർക്കാർ ലക്ഷ്യം.
വിമാനം പുറപ്പെടുന്ന സമയത്തിന് മൂന്ന് മണിക്കൂർ മുമ്പ് റിപ്പോർട്ട് ചെയ്യണം. വിസ കാൻസൽ ചെയ്യാനുള്ളവരാണെങ്കിൽ നാലുമണിക്കൂർ മുമ്പ് എത്തണം. ഇൗ സമയക്രമം അന്താരാഷ്ട്ര, ആഭ്യന്തര വിമാന സർവിസുകൾക്ക് ബാധകമാണെന്നും നോട്ടീസിൽ പറയുന്നു. യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിന് ഒപ്പം വിമാനങ്ങൾ സമയത്തിന് പുറപ്പെടുന്നുവെന്ന് ഉറപ്പാക്കുക കൂടി ലക്ഷ്യമിട്ടാണ് ഇൗ തീരുമാനമെന്ന് ബോർഡ് ചെയർമാൻ ഡോ. അബ്ദുൽ റസാഖ്.ജെ. അൽ റൈസി പറഞ്ഞു. അടുത്ത ചൊവ്വാഴ്ചയാണ് പുതിയ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവള ടെർമിനൽ പ്രവർത്തനമാരംഭിക്കുക. വൈകുന്നേരം 5.30നാണ് പുതിയ ടെർമിനലിൽ ആദ്യ വിമാനമിറങ്ങുക.
ഇറാഖിലെ നജഫിൽ നിന്നുള്ള വിമാനമാണ് ആദ്യം ഇറങ്ങുക. ന്യൂദൽഹിയിൽ നിന്നും ചെന്നൈയിൽ നിന്നുമുള്ള വിമാനങ്ങൾ പിന്നാലെയെത്തും. 6.50ന് ആദ്യ വിമാനം പറന്നുയരും. സലാല, ദുബൈ, കുവൈത്ത്, റിയാദ് എന്നിവിടങ്ങളിലേക്കാണ് പുതിയ ടെർമിനലിൽ നിന്ന് ആദ്യം പുറപ്പെടുന്ന സർവിസുകൾ. ഉച്ചക്ക് 2.45ന് സൂരിച്ചിലേക്കുള്ള സർവീസാകും നിലവിലെ ടെർമിനലിൽ നിന്നുള്ള അവസാനത്തെ സർവിസ്. 335,000 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള പുതിയ ടെർമിനലിൽ ആദ്യഘട്ടത്തിൽ പ്രതിവർഷം 20 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുണ്ടാകും.ടെർമിനൽ ഉദ്ഘാടനത്തിന്റെ അവസാനഘട്ട ഒരുക്കങ്ങൾ നടന്നുവരുകയാണ്. ജീവനക്കാർക്ക് വേണ്ട പരിശീലനം നൽകുന്നതിനായി ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്നുള്ള ജീവനക്കാരെയും മസ്കത്തിലെത്തിച്ചിട്ടുണ്ട്.
Adjust Story Font
16