ഒമാനിൽ തൊഴിൽ വിസയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഓൺലൈനാക്കുന്നു
ഒമാനിൽ തൊഴിൽ വിസയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഓൺലൈനാക്കുന്നു
ഇതിനുള്ള നടപടികൾ ആരംഭിച്ചതായും രണ്ട് വർഷത്തിനുള്ളിൽ പൂർണമായി നടപ്പിൽ വരുത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു
ഒമാനിൽ തൊഴിൽ വിസയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർണമായി ഓൺലൈനാക്കുന്നു. ഇതിനുള്ള നടപടികൾ ആരംഭിച്ചതായും രണ്ട് വർഷത്തിനുള്ളിൽ പൂർണമായി നടപ്പിൽ വരുത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.
തൊഴിൽ വിസാ അപേക്ഷകൾ ഓൺലൈനാക്കുന്നതിന് എസ്റ്റോണിയൻ കമ്പനിക്ക് കരാർ നൽകിയിട്ടുണ്ട്. ആറ് ഘട്ടങ്ങളിലായാണ് ഇത് നടപ്പിൽ വരുത്തുക. ഹൗസ്മെയിഡ് വിസകൾ ഇപ്പോൾ തന്നെ ഓൺലൈനിൽ ലഭിക്കുന്നുണ്ടെന്നും മന്ത്രാലയം വക്താവ് പറഞ്ഞു. പുതിയ സമ്പ്രദായം നിലവിൽ വരുന്നതോടെ വിസ ക്ലിയറൻസ് ലഭിക്കുന്നതിനും അപേക്ഷ നൽകുന്നതിനും മറ്റുമൊക്കെ തൊഴിലുടമകൾക്കും പി.ആർ.ഒകൾക്കും ഓഫീസുകൾ കയറിയിറങ്ങി നടക്കേണ്ടിവരില്ല. സ്വദേശിവത്കരണം അടക്കം മാനദണ്ഡങ്ങൾ പാലിച്ചിട്ടുള്ള കമ്പനികൾക്ക് ഓഫീസിൽ പോകാതെ തന്നെ ഇലക്ട്രോണിക് രീതിയിൽ അപേക്ഷിക്കാൻ കഴിയുംവിധമുള്ള സംവിധാനമാണ് നിലവിൽ വരുകയെന്നും മന്ത്രാലയം വക്താവ് അറിയിച്ചു.
Adjust Story Font
16