സൗദിയില്‍ വീട്ടുവേലക്കാര്‍ക്ക് പ്രീ പെയ്ഡ് ബാങ്ക് കാര്‍ഡ്
സൗദിയില്‍ വീട്ടുവേലക്കാര്‍ക്ക് പ്രീ പെയ്ഡ് ബാങ്ക് കാര്‍ഡ്
പ്രീപെയ്ഡ് കാര്‍ഡിലേക്ക് ശമ്പളമയക്കുന്നതോടെ പണം ലഭിക്കാത്ത പരാതികള്‍ ഗണ്യമായി കുറയും
സൗദിയില്‍ വീട്ടുവേലക്കാര്‍ക്ക് തൊഴിലുടമ പ്രീ പെയ്ഡ് ബാങ്ക് കാര്‍ഡ് നല്‍കണമെന്ന് തൊഴില്‍ മന്ത്രാലയം. പ്രീപെയ്ഡ് കാര്‍ഡിലേക്ക് ശമ്പളമയക്കുന്നതോടെ പണം ലഭിക്കാത്ത പരാതികള്‍ ഗണ്യമായി കുറയും. നിയമം ആറ് മാസത്തിനകം പ്രാബല്യത്തിലാകും. എല്ലാവീട്ടുവേലക്കാര്‍ക്കും കാര്‍ഡും തൊഴില്‍ കരാറും നിര്‍ബന്ധമാക്കി.
വീട്ടുജോലിക്കാരുടെ അവകാശസംരക്ഷണം ഉറപ്പുവരുത്താനാണ് പുതിയ നിയമം. സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന വീട്ടുവേലക്കാര്‍ക്ക് തൊഴിലുടമ പ്രീപെയ്ഡ് ബാങ്ക് കാര്‍ഡ് നല്‍കണമെന്നതാണ് പുതിയ നിയമം. നിയമം ആറ് മാസത്തിനകം പ്രാബല്യത്തില്‍ വരുമെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് നിലവിലുള്ള വീട്ടുവേലക്കാര്‍ക്കും നിയമം ബാധകമാണ്. എന്നാല്‍ അവര്‍ക്ക് ആറ് മാസത്തെ സാവകാശം അനുവദിക്കുമെന്ന് മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു. വീട്ടുവേലക്കാരെ റിക്രൂട്ട് ചെയ്യാന്‍ തൊഴില്‍ മന്ത്രാലയം ആരംഭിച്ച 'മുസാനിദ്' ഓണ്‍ലൈന്‍ സംവിധാനം വഴി തൊഴില്‍ കരാര്‍ രേഖാമൂലമാക്കിയ ശേഷമാണ് ബാങ്ക് തൊഴിലാളിക്ക് ബാങ്ക് കാര്‍ഡ് നല്‍കേണ്ടത്. തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനും തൊഴില്‍ പ്രശ്നങ്ങള്‍ ഇല്ലാതാക്കാനുമാണ് പുതിയ നിയമമെന്ന് വക്താവ് കൂട്ടിച്ചേര്‍ത്തു. വീട്ടുവേലക്കാരുടെ ശമ്പളം ഓരോ മാസവും പ്രീപെയഡ് കാര്‍ഡിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാവുന്നതാണ് പുതിയ രീതി. രാജ്യത്തെ സ്വകാര്യ മേഖലയില്‍ വേതനസുരക്ഷ നിയമം നടപ്പാക്കിയതിന്റെ തുടര്‍ച്ചയായാണ് വീട്ടുവേലക്കാരുടെ ശമ്പളസുരക്ഷ ഉറപ്പുവരുത്തുന്നതെന്നും വക്താവ് വിശദീകരിച്ചു.
Adjust Story Font
16