സൗദി സഖ്യരാജ്യങ്ങളുടെ ഉപരോധം മൂലം പുതിയ വിമാനപാതകള്‍ ആരംഭിച്ചുവെന്ന് ഖത്തര്‍ എയര്‍വെയ്‌സ്
സൗദി സഖ്യരാജ്യങ്ങളുടെ ഉപരോധം മൂലം പുതിയ വിമാനപാതകള്‍ ആരംഭിച്ചുവെന്ന് ഖത്തര്‍ എയര്‍വെയ്‌സ്
ഉപരോധം മൂലം മുടങ്ങിയ 19 റൂട്ടുകള്‍ക്ക് പകരം 27 പുതിയ റൂട്ടുകള്‍ തങ്ങള്‍ക്ക് തുറക്കപ്പെട്ടതായും ഖത്തര്‍ എയര്‍വെയ്‌സ് സി ഇ ഒ അക്ബര്‍ അല്‍ ബാക്കിര്‍ പറഞ്ഞു.
ഖത്തറിനെതിരായ സൗദി സഖ്യ രാജ്യങ്ങളുടെ ഉപരോധം രാജ്യത്തിന്റെ ഔദ്യോഗിക വിമാനക്കമ്പനിയായ ഖത്തര്‍ എയര്‍വെയ്‌സിന് പുതിയ പാതകള്‍ തുറക്കാന്‍ കാരണമായതായി സി ഇ ഒ അക്ബര്‍ അല്‍ ബാക്കിര്‍. ഒരു വര്‍ഷത്തിനകം 11 പുതിയ പാതകളില്‍ സര്‍വ്വീസ് ആരംഭിച്ച കമ്പനി ഈ വര്‍ഷം 26 പുതിയമേഖലകളിലേക്ക് കൂടി പറക്കാനൊരുങ്ങുന്നതായും അദ്ദേഹം വ്യക്തമാക്കി. എബിബി ഫോര്‍മുല ഇ ചാമ്പ്യന്‍ഷിപ്പിന്റെ ടൈറ്റില്‍ സ്‌പോണ്‍സറായി പ്രഖ്യാപിക്കുന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എബിബി എഫ്‌ഐഎ ഫോര്‍മുല ഇ കാറോട്ട മത്സരത്തിന്റെ ഇലക്ട്രിക് റേസിംഗ് സീരീസിന്റെ സ്‌പോണ്‍സര്‍മാരായി ഖത്തര്‍ എയര്‍വെയ്‌സ് തുടരുമെന്ന് ദോഹയില്‍ നടന്ന ചടങ്ങിലാണ് പ്രഖ്യാപിച്ചത് ഖത്തര്‍ എയര്‍വെയ്‌സ് സിഇഒ അക്ബര്‍ അല്‍ബാക്കിറും ഫോര്‍മുല ഇ സ്ഥാപകനും സിഇഒയുമായ അലജാന്ദ്രോ അഗാഗും ചേര്‍ന്നാണ് ദോഹയില്‍ വാര്‍ത്താസമ്മേളനം നടത്തിയത്. ഫോര്‍മുല ഇ റേസിംഗിന്റെ പുതിയ മൂന്ന് സീസണുകളിലേക്കുള്ള കരാറാണ് പുതുക്കിയത്. ഉപരോധ രാജ്യങ്ങളുടെ നീക്കങ്ങള്‍ ഖത്തറിന്റെ ആകാശ സ്വപ്‌നങ്ങള്‍ക്ക് പരിക്കേല്‍പ്പിച്ചിട്ടില്ലെന്ന് അക്ബര്‍ അല്‍ബാകിര്‍ പറഞ്ഞു.
ഉപരോധം മൂലം മുടങ്ങിയ 19 റൂട്ടുകള്‍ക്ക് പകരം 27 പുതിയ റൂട്ടുകള്‍ തങ്ങള്‍ക്ക് തുറക്കപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം നടക്കുന്ന റഷ്യന്‍ ലോകകപ്പടക്കം 2022 വരെയുള്ള ഫിഫയുടെ മുഴുവന്‍ ചാമ്പ്യന്‍ഷിപ്പുകളുടെയും ഔദ്യോഗിക എയര്‍ലൈന്‍ പങ്കാളിയാണ് ഖത്തര്‍ എയര്‍വെയ്‌സ്. ലോകത്തിലെ പ്രധാനപ്പെട്ട 150 നഗരങ്ങളിലേക്ക് പറക്കുന്ന ഖത്തര്‍ എയര്‍വെയ്‌സിന് 200 അത്യാധുനിക വിമാനങ്ങള്‍ കൂടിയുണ്ട്.
Adjust Story Font
16