Quantcast

ഖത്തർ പ്രതിസന്ധി പരിഹാരത്തിന് വഴിയൊരുങ്ങുന്നു

MediaOne Logo

Jaisy

  • Published:

    25 May 2018 11:30 AM GMT

ഖത്തർ പ്രതിസന്ധി പരിഹാരത്തിന് വഴിയൊരുങ്ങുന്നു
X

ഖത്തർ പ്രതിസന്ധി പരിഹാരത്തിന് വഴിയൊരുങ്ങുന്നു

തീവ്രവാദത്തിനെതിരായ ഖത്തറിന്റെ നീക്കങ്ങളെ സൌദി അനുകൂല രാജ്യങ്ങള്‍ സ്വാഗതം ചെയ്തു

ഖത്തർ പ്രതിസന്ധി പരിഹാരത്തിന് വഴിയൊരുങ്ങുന്നു. തീവ്രവാദത്തിനെതിരായ ഖത്തറിന്റെ നീക്കങ്ങളെ സൌദി അനുകൂല രാജ്യങ്ങള്‍ സ്വാഗതം ചെയ്തു. തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്​ധപ്പെട്ട 19 വ്യക്തികളെയും എട്ടു സ്ഥാപനങ്ങളെയും ഉൾപ്പെടുത്തിയുള്ള ഖത്തറിന്റെ പട്ടികയെയാണ് സൌദി അനുകൂല രാജ്യങ്ങള്‍ സ്വാഗതം ചെയ്തത്. കാര്യങ്ങൾ യാഥാർഥ്യബോധത്തോടെ കൈകാര്യം ചെയ്യാനുള്ള വിവേകം ഖത്തർ പ്രകടിപ്പിക്കുന്നത്​ പ്രശ്നപരിഹാര നീക്കങ്ങൾക്ക്​ ഗുണം ചെയ്തേക്കുമെന്നാണ്​ ചതുർ രാജ്യങ്ങളുടെ വിലയിരുത്തൽ.

ഖത്തർ പുറത്തിറക്കിയ തീവ്രവാദ ബന്ധമുള്ളവരുടെ പട്ടികയിൽ ഉൾപ്പെട്ട 10 പേർ നേരത്തെ സൗദി അനുകൂല രാജ്യങ്ങൾ പ്രസിദ്ധീകരിച്ച ലിസ്റ്റിൽ ഉള്ളവരാണ്​. ഖത്തർ കൈക്കൊണ്ട പുതിയ നടപടി തങ്ങൾ നേരത്തെ ആവശ്യപ്പെട്ടു വരുന്ന ഒന്നാണെന്നും സൗദി അനുകൂല രാജ്യങ്ങൾ പ്രതികരിച്ചു. ഖത്തർ പ്രതിസന്ധിയുടെ യഥാർഥ കാരണം തീവ്രവാദ ഘടകം തന്നെയാണ്​. ഖത്തറും ഇത്​ ശരിവെക്കുന്നു എന്നതിന്റെ തെളിവാണ്​ ലിസ്റ്റ്​ പുറത്തുവിട്ട നടപടിയെന്ന്​ യു.എ.ഇ വിദേശകാര്യ സഹമന്ത്രി അൻവർ ഗർഗാശ്​ ട്വിറ്ററിൽ വ്യക്തമാക്കി.

ഖത്തർ പ്രതിസന്ധിക്ക്​ പരിഹാരം കാണാൻ അമേരിക്കൻ പ്രസിഡന്റ്​ ഡൊണാൾഡ്​ ട്രംപ്​ എല്ലാ ഗൾഫ്​ രാജ്യങ്ങൾക്കു മേലും കടുത്ത സമ്മർദം തുടരുകയാണ്​. കഴിഞ്ഞ ദിവസം സൗദി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാൻ വൈറ്റ്​ ഹൗസിൽ ട്രംപുമായി ചർച്ച നടത്തിയിരുന്നു.

പുറത്തുവിട്ട പട്ടികയിൽ 11 പേർ ഖത്തർ പൗരമാരാണ്​. നാല്​ പേർ ഈജിപ്തിൽ നിന്നും രണ്ടു പേർ സൗദിയിൽ നിന്നു രണ്ടു പേർ ജോർദാനിൽ നിന്നുമാണ്​. ആറ്​ സ്ഥാപനങ്ങളും ഖത്തറിലുള്ളതാണ്​. തീവ്രവാദ സംഘടനകൾക്ക്​ ഫണ്ട്​ നൽകിയെന്ന പേരിൽ നേരത്തെ അമേരിക്ക കരിമ്പട്ടികയിൽ ​ചേർത്ത അബ്​ദുർറഹ്​മാൻ അൽ നു​ഐമിയുടെ പേരും ഖത്തർ പട്ടികയിലുണ്ട്​.

TAGS :

Next Story