ഒമാനിൽ തടവുപുള്ളികളെ സന്ദർശിക്കാന്‍ പങ്കാളികൾക്ക് സൗകര്യമൊരുക്കണമെന്ന് കോടതി വിധി
ഒമാനിൽ തടവുപുള്ളികളെ സന്ദർശിക്കാന്‍ പങ്കാളികൾക്ക് സൗകര്യമൊരുക്കണമെന്ന് കോടതി വിധി
അഡ്മിനിസ്ട്രേറ്റീവ് കോടതിയാണ് ഈ വിധി പുറപ്പെടുവിച്ചത്
ഒമാനിൽ തടവുപുള്ളികളെ സന്ദർശിക്കാനും സ്വകാര്യമായി സമയം ചെലവഴിക്കാനും പങ്കാളികൾക്ക് സൗകര്യമൊരുക്കണമെന്ന് കോടതി വിധി. അഡ്മിനിസ്ട്രേറ്റീവ് കോടതിയാണ് ഈ വിധി പുറപ്പെടുവിച്ചത്. രാജ്യത്ത് ഇതാദ്യമായാണ് ഇത്തരത്തിലൊരു വിധി.
തടവുകാർക്ക് നിയമപ്രകാരമുള്ള തങ്ങളുടെ പങ്കാളികളുമായി സ്വകാര്യ നിമിഷങ്ങൾ ചെലവഴിക്കാൻ അവകാശമുണ്ട്. ഈ അവകാശം ശരിയായ രീതിയിൽ വിനിയോഗിക്കാൻ സാധ്യമാകുന്ന വിധത്തിൽ വേണം സൗകര്യങ്ങൾ ഒരുക്കാനെന്ന് ഉത്തരവിൽ നിർദേശിക്കുന്നു. ജയിൽ നിയമങ്ങൾ കൂടി കണക്കിലെടുത്ത് വേണം കൂടിക്കാഴ്ച്ചക്ക് അനുമതി നൽകാൻ. മൂന്ന് മാസത്തിലൊരിക്കൽ തങ്ങൾക്ക് സ്വകാര്യ നിമിഷം ചെലവഴിക്കാൻ സൗകര്യമൊരുക്കണമെന്ന് കാട്ടി ദമ്പതിമാർ കഴിഞ്ഞ വർഷം ഡിസംബറിൽ നൽകിയ കേസിലാണ് കോടതിയുടെ അനുകൂല വിധി. ശരിയായ ദിശയിലുള്ള വിധി തടവുകാരുടെ ധാർമിക നിലവാരം ഉയർത്തുന്നതാകുമെന്ന് ഒമാൻ ലോയേഴ്സ് അസോസിയേഷൻ പ്രസിഡന്റും മജ്ലിസുശൂറ അംഗവുമായ ഡോ. മുഹമ്മദ് ഇബ്രാഹീം അൽ സദ്ജാലി പറഞ്ഞു. കോടതിയുടെ ഈ വിധി ഏറെ പ്രാധാന്യമുള്ളതാണ്. കോടതിയുടെ ഉത്തരവ് ഏത് രീതിയിലാകും രാജ്യത്ത് നടപ്പിലാക്കുകയെന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തത കൈവന്നിട്ടില്ലെന്നും ഇബ്രാഹീം അൽ സദ്ജാലി പറഞ്ഞു.
Adjust Story Font
16