Quantcast

ഇന്ത്യയിൽ നിന്നും കുവൈത്തിലേക്കുള്ള വനിതാ ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെന്റ്​ അടുത്തയാഴ്​ച പുനരാരംഭിക്കും

MediaOne Logo

Jaisy

  • Published:

    25 May 2018 10:06 AM GMT

ഇന്ത്യയിൽ നിന്നും കുവൈത്തിലേക്കുള്ള വനിതാ ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെന്റ്​ അടുത്തയാഴ്​ച പുനരാരംഭിക്കും
X

ഇന്ത്യയിൽ നിന്നും കുവൈത്തിലേക്കുള്ള വനിതാ ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെന്റ്​ അടുത്തയാഴ്​ച പുനരാരംഭിക്കും

കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ഗാർഹികത്തൊഴിലാളി വകുപ്പും ഇന്ത്യൻ എംബസിയും തമ്മിൽ നടന്ന ചർച്ച വിജയകരമായതിനെ തുടർന്നാണ്​ മൂന്നു വർഷമായി നിലച്ച റിക്രൂട്ട്മെന്റ്​ പുനരാരംഭിക്കുന്നത്

ഇന്ത്യയിൽ നിന്നും കുവൈത്തിലേക്കുള്ള വനിതാ ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെന്റ്​ അടുത്തയാഴ്​ച പുനരാരംഭിക്കും. കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ഗാർഹികത്തൊഴിലാളി വകുപ്പും ഇന്ത്യൻ എംബസിയും തമ്മിൽ നടന്ന ചർച്ച വിജയകരമായതിനെ തുടർന്നാണ്​ മൂന്നു വർഷമായി നിലച്ച റിക്രൂട്ട്മെന്റ്​ പുനരാരംഭിക്കുന്നത്​. ഇതുസംബന്ധിച്ച്​ ആഭ്യന്തര മന്ത്രാലയം വിദേശകാര്യ മന്ത്രാലയത്തിന്​ മെമ്മോ നൽകിയിട്ടുണ്ട്​.

തൊഴിലാളികളുടെ ശമ്പളം, ജോലി സമയം, അവകാശ സംരക്ഷണം, ആനുകൂല്യങ്ങൾ എന്നിവ സംബന്ധിച്ച്​ ഇന്ത്യൻ ​എംബസിക്ക്​ കുവൈത്ത്​ അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്​. അടുത്തയാഴ്ച റിക്രൂട്ടമെന്റ് നടപടികൾക്ക് തുടക്കമാവുമെങ്കിലും എന്നാണ്​ ആദ്യ സംഘമെത്തുക എന്ന്​ വ്യക്​തമായിട്ടില്ല. മൂന്നു വർഷമായി കുവൈത്തിലേക്ക് ഇന്ത്യയിൽനിന്നുള്ള ഗാർഹിക ജോലിക്കാരുടെ വരവുണ്ടായിരുന്നില്ല . സ്ത്രീകളെ വിദേശത്തു വീട്ടുജോലിക്കയക്കണമെങ്കിൽ സ്പോൺസർ ത്ത് രാജ്യത്തെ ഇന്ത്യൻ എംബസിയിൽ 2500 ഡോളർ ബാങ്ക് ഗ്യാരണ്ടി നൽകണമെന്ന ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന്റെ തീരുമാനത്തെ തുടർന്നായിരുന്നു ഇത്. കഴിഞ്ഞ സെപ്​റ്റംബറിൽ ബാങ്ക് ഗ്യാരണ്ടി​ നിബന്ധന പിൻ‌വലിച്ചെങ്കിലും എംബസ്സി കോണ്ട്രാക്റ്റ് അറ്റസ്റ്റ് ചെയ്തു നൽകാത്തതിനാൽ ഇന്ത്യയിൽ നിന്ന് പുതുതായി ഗാർഹിക വിസയിൽ സ്ത്രീകൾക്ക് വരാൻ സാധിച്ചിരുന്നില്ല . ഇന്ത്യയിൽ നിന്നുള്ള റിക്രൂട്ട്മെന്റ്​ പുനരാരംഭിക്കുന്നത്​. ഗാർഹികത്തൊഴിലാളി ക്ഷാമം മൂലം ബുദ്ധിമുട്ടുന്ന വലിയ ആശ്വാസമാകും . തർക്കത്തെ തുടർന്ന് ഫിലിപ്പീൻ വേലക്കാരികളെ അയക്കുന്നത് നിർത്തിയതോടെയാണ് ഗാർഹിക മേഖലയിൽ പ്രതിസന്ധി രൂക്ഷമായത്. ഇന്തോനേഷ്യ, ബംഗ്ലാദേശ്, വിയറ്റ്നാം, നേപ്പാൾ എന്നീ രാജ്യങ്ങളിൽനിന്നു കൂടി ഗാർഹിക തൊഴിലാളികളെ എത്തിച്ചു പ്രതിസന്ധി പരിഹരിക്കാനുള്ള നീക്കത്തിലാണ് കുവൈത്ത്.​

TAGS :

Next Story