Quantcast

പാര്‍ലമെന്ററി രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയ ഇ. അഹമ്മദ് എം.പിക്ക് ദുബൈയില്‍ ആദരം

MediaOne Logo

Ubaid

  • Published:

    25 May 2018 3:45 PM GMT

പാര്‍ലമെന്ററി രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയ ഇ. അഹമ്മദ് എം.പിക്ക് ദുബൈയില്‍ ആദരം
X

പാര്‍ലമെന്ററി രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയ ഇ. അഹമ്മദ് എം.പിക്ക് ദുബൈയില്‍ ആദരം

ദുബൈ ഹോട്ടലില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തിലാണ് ആദരിക്കല്‍ ചടങ്ങ് നടന്നത്. എം.പിയെന്ന നിലയിലും മന്ത്രിയെന്ന നിലയിലും മികച്ച പ്രവര്‍ത്തനങ്ങളാണ് ഇ. അഹ്മദ് നടത്തിയതെന്ന് പ്രസംഗകര്‍ ചൂണ്ടിക്കാട്ടി.

പാര്‍ലമെന്ററി രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ദേശീയ പ്രസിഡന്‍റും മുന്‍ വിദേശ കാര്യ സഹമന്ത്രിയുമായ ഇ. അഹമ്മദ് എം.പിക്ക് ദുബൈയില്‍ ആദരം. യു.എ.ഇ കെ.എം.സി.സി നാഷണല്‍ കമ്മിറ്റിയാണ് ചടങ്ങ് സംഘടിപ്പിച്ചത്.

ദുബൈ ഹോട്ടലില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തിലാണ് ആദരിക്കല്‍ ചടങ്ങ് നടന്നത്. എം.പിയെന്ന നിലയിലും മന്ത്രിയെന്ന നിലയിലും മികച്ച പ്രവര്‍ത്തനങ്ങളാണ് ഇ. അഹ്മദ് നടത്തിയതെന്ന് പ്രസംഗകര്‍ ചൂണ്ടിക്കാട്ടി. പാര്‍ലമെന്‍ററി പ്രവര്‍ത്തനത്തില്‍ തനിക്ക് എന്തെങ്കിലും നേട്ടം ലഭിച്ചിട്ടുണ്ടെങ്കില്‍ മുസ്ലിം ലീഗ് എന്ന പ്രസ്ഥാനത്തിനും തന്നെ സ്നേഹിക്കുന്ന ജനങ്ങള്‍ക്കുമാണ് അതിന്റെ ക്രെഡിറ്റെന്ന് ഇ. അഹ്മദ് പറഞ്ഞു.

പ്രസിഡന്‍റ് പുത്തൂര്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ഇബ്രാഹിം എളേറ്റില്‍ സ്വാഗതം പറഞ്ഞു. അസ്ലം ബിന്‍ മുഹിയുദ്ദീന്‍െറ മകന്‍ മുഹമ്മദ് ബിന്‍ അസ്ലം ഉപഹാരം സമര്‍പ്പിച്ചു. ദുബൈയിലെ ഇന്ത്യന്‍ ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ കെ. മുരളീധരന്‍, പി.പി ശശീന്ദ്രന്‍, അഷ്റഫ് പള്ളിക്കണ്ടം, പി.കെ.എ കരീം, സൂപ്പി പാതിരിപ്പറ്റ, അഡ്വ. ഒ.വൈ അഹമ്മദ് ഖാന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായി. നിസാര്‍ തളങ്കര നന്ദി പറഞ്ഞു. വിവിധ എമിറേറ്റുകളിലെ കെ.എം.സി.സി നേതാക്കളും മാധ്യമ,വ്യാവസായിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു.

TAGS :

Next Story