Quantcast

ദുബൈ നഗരത്തിന് വെളിച്ചം പകരാന്‍ ഇനി പരിസ്ഥിതി സൗഹൃദ ബള്‍ബുകള്‍

MediaOne Logo

Jaisy

  • Published:

    26 May 2018 3:39 AM GMT

ദുബൈ നഗരത്തിന് വെളിച്ചം പകരാന്‍ ഇനി  പരിസ്ഥിതി സൗഹൃദ ബള്‍ബുകള്‍
X

ദുബൈ നഗരത്തിന് വെളിച്ചം പകരാന്‍ ഇനി പരിസ്ഥിതി സൗഹൃദ ബള്‍ബുകള്‍

2021 ഓടെ മുഴുവന്‍ ബള്‍ബുകളും ദുബൈ ലാമ്പിലേക്ക് മാറാനാണ് നഗരസഭയുടെ തീരുമാനം

ദുബൈ നഗരത്തിലെ കെട്ടിടങ്ങള്‍ക്ക് വെളിച്ചം പകരാന്‍ ഇനി പ്രത്യേക പരിസ്ഥിതി സൗഹൃദ ബള്‍ബുകള്‍ വരുന്നു. ദുബൈ ലാമ്പ് എന്ന് പേരിട്ട ഈ ബള്‍ബുകള്‍ ഉപയോഗിക്കുന്നതിലൂടെ വൈദ്യുതി ബില്ല് 90 ശതമാനം ലാഭിക്കാം. 2021 ഓടെ മുഴുവന്‍ ബള്‍ബുകളും ദുബൈ ലാമ്പിലേക്ക് മാറാനാണ് നഗരസഭയുടെ തീരുമാനം.

ഇവയാണ് ദുബൈ ലാമ്പ് എന്ന് വിളിക്കുന്ന പരിസ്ഥിതി സൗഹൃദ ബള്‍ബുകള്‍. ദുബൈ മുനിസിപ്പാലിറ്റിയുടെ നിര്‍ദേശമനുസരിച്ച് ഫിലിപ്സ് കമ്പനിയാണ് ഈ ബള്‍ബുകള്‍ വികസിപ്പിച്ചത്. 1 വാട്ട് വൈദ്യുതി കൊണ്ട് 200 ലൂമന്‍ വെളിച്ചം നല്‍കാന്‍ കഴിയുന്ന പ്രത്യേകതരം എല്‍ ഇ ഡി ബള്‍ബാണിത്. സാധാരണ ബള്‍ബില്‍ ഇത്രയും വെളിച്ചത്തിന് 25 വാട്ട് വൈദ്യുതി വേണ്ടി വരും. 15 വര്‍ഷമാണ് കമ്പനി ഇതിന്റെ ആയുസ് പറയുന്നത്.

ദുബൈ നടക്കുന്ന അന്താരാഷ്ട്ര ജലവൈദ്യുതി പ്രദര്‍ശനമായ വെര്‍ട്ടക്സിലാണ് നഗരസഭ 2021 ഓടെ ദുബൈ പൂര്‍ണമായും ദുബൈ ലാമ്പിലേക്ക് മാറുമെന്ന് പ്രഖ്യാപിച്ചത്. അടുത്തവര്‍ഷം 20 ലക്ഷം ദുബൈ ലാമ്പുകള്‍ നഗരസഭ വിതരണം ചെയ്യും. അഞ്ചുവര്‍ഷത്തിനകം നൂറ് ലക്ഷം ബള്‍ബുകളും ഉപഭോക്താക്കളിലെത്തിക്കും. പദ്ധതിയിലൂടെ വര്‍ഷം 400 ദശലക്ഷം ദിര്‍ഹമിന്റെ വൈദ്യുതി ലാഭിക്കാനാകുമെന്ന് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്ത പറഞ്ഞു. സാധാരണ ബള്‍ബുകള്‍ പോലെ കത്തുമ്പോള്‍ ചൂട് പുറത്തുവിടില്ല എന്നതാണ് ദുബൈ ലാമ്പിന്റെ മറ്റൊരു പ്രത്യേകത. ഇത് എസി യുടെ വൈദ്യുതി ഉപഭോഗവും കുറക്കും. 3 വാട്ട് വൈദ്യുതി കൊണ്ട് 50 വാട്ട് ഹാലജന്‍ ബള്‍ബിന്റെ വെളിച്ചം തരുന്ന ബള്‍ബുകളും ഈ ശ്രേണിയിലുണ്ട്.

TAGS :

Next Story