Quantcast

അബൂദബി എമിറേറ്റില്‍ താമസിക്കുന്ന മുഴുവന്‍ പ്രവാസികള്‍ക്കും നഗരസഭയുടെ പ്രത്യേക ഫീസ്

MediaOne Logo

Ubaid

  • Published:

    26 May 2018 12:14 PM GMT

അബൂദബി എമിറേറ്റില്‍ താമസിക്കുന്ന മുഴുവന്‍ പ്രവാസികള്‍ക്കും നഗരസഭയുടെ പ്രത്യേക ഫീസ്
X

അബൂദബി എമിറേറ്റില്‍ താമസിക്കുന്ന മുഴുവന്‍ പ്രവാസികള്‍ക്കും നഗരസഭയുടെ പ്രത്യേക ഫീസ്

താമസിക്കുന്ന കെട്ടിടത്തിന്റെ വാര്‍ഷിക വാടകയുടെ മൂന്ന് ശതമാനം മാസതവണകളായാണ് പ്രവാസികള്‍ അടക്കേണ്ടത്

അബൂദബി എമിറേറ്റില്‍ താമസിക്കുന്ന മുഴുവന്‍ പ്രവാസികള്‍ക്കും നഗരസഭ പ്രത്യേക ഫീസ് ഏര്‍പ്പെടുത്തി. താമസിക്കുന്ന കെട്ടിടത്തിന്റെ വാര്‍ഷിക വാടകയുടെ മൂന്ന് ശതമാനാണ് ഫീസ് നല്‍കേണ്ടത്. 2016 ഫെബ്രുവരി മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ഉത്തരവ് എന്നതിനാല്‍ കഴിഞ്ഞവര്‍ഷം 11 മാസത്തെ ഫീസ് പ്രവാസികള്‍ ഒന്നിച്ചടക്കണം.

താമസിക്കുന്ന കെട്ടിടത്തിന്റെ വാര്‍ഷിക വാടകയുടെ മൂന്ന് ശതമാനം മാസതവണകളായാണ് പ്രവാസികള്‍ അടക്കേണ്ടത്. എന്നാല്‍ 2016 ലെ 11 മാസത്തെ ഫീസ് ഒന്നിച്ച് അടക്കാനാണ് നിര്‍ദേശം. ഇത് പലര്‍ക്കും വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും. അബൂദബി ഡിസ്ട്രിബ്യൂഷന്‍ കന്പനി വൈദ്യുതി, വെള്ളം ചാര്‍ജിനൊപ്പം ഈ ഫീസ് കൂടി ചേര്‍ത്തായിരിക്കും ബില്ല് നല്‍കുക.

താമസ ഫീസ് ഈടാക്കുന്നത് സംബന്ധിച്ച് 2016 ഫെബ്രുവരില്‍ ഒൗദ്യോഗിക വിജ്ഞാപനത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. 2017 ജനുവരി മുതലുള്ള ഫീസ് മാസത്തവണകളായി അടച്ചാല്‍ മതി. കെട്ടിടങ്ങള്‍ വാടക്കെടുത്തവര്‍ക്കാണ് ഈ ഫീസ് ബാധകം. ഉടമകള്‍ക്ക് ബാധകമല്ല. ഫീസിലൂടെ 61.2 കോടി ദിര്‍ഹമാണ് സര്‍ക്കാര്‍ വരുമാനം കണക്കാക്കുന്നത്. പൊതുവെ വാടകയും ജീവിതചെലവും ഉയര്‍ന്ന അബൂദബിയില്‍ ഫീസ് നിര്‍ദേശം പ്രവാസികളെ ആശങ്കയിലാക്കുകയാണ്. റിയല്‍ എസ്റ്റേറ്റ് മേഖലക്ക് തീരുമാനം തിരിച്ചടിയാകുമെന്ന് വിലയിരുത്തപ്പെടുന്നു.

TAGS :

Next Story