പ്രവാസി ഭാരതീയ ദിവസ് സമ്മേളനം ഇന്ന് കൊടിയിറങ്ങും
പ്രവാസി ഭാരതീയ ദിവസ് സമ്മേളനം ഇന്ന് കൊടിയിറങ്ങും
മൂന്ന് കോടിയോളം വരുന്ന ഇന്ത്യന്‍ പ്രവാസികളെ രാജ്യവുമായി ബന്ധിപ്പിക്കാന്‍ പോന്ന പുതിയ പദ്ധതികള്‍ സംബന്ധിച്ച പ്രഖ്യാപനം ഇന്നുണ്ടായേക്കും
പതിനാലാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന് ഇന്ന് കൊടിയിറങ്ങും. മൂന്ന് കോടിയോളം വരുന്ന ഇന്ത്യന്‍ പ്രവാസികളെ രാജ്യവുമായി ബന്ധിപ്പിക്കാന്‍ പോന്ന പുതിയ പദ്ധതികള്‍ സംബന്ധിച്ച പ്രഖ്യാപനം ഇന്നുണ്ടായേക്കും.
ബംഗളൂരു അന്താരാഷ്ട്ര എക്സിബിഷന്‍ സെന്‍ററില്‍ മൂന്നാം ദിവസമായ ഇന്ന് വിവിധ സെഷനുകളിലായി പ്രവാസി വിഷയങ്ങള്‍ ചര്‍ച്ചക്കെടുക്കും. എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമായ രാജ്യങ്ങളിലെ പ്രവാസി പ്രശ്നങ്ങളാണ് ഇന്ന് പ്രധാനമായും ചര്‍ച്ച ചെയ്യുക. ഗള്‍ഫ് രാജ്യങ്ങളിലെ സാധാരണ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ഇവിടെ ഉന്നയിക്കാന്‍ അവസരം ഉണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉദ്ഘാടന പ്രസംഗത്തില്‍ ഗള്‍ഫ് മേഖലയിലെ സാധാരണ പ്രവാസികളുമായി ബന്ധപ്പെട്ട യാതാന്നും പരാമര്‍ശിച്ചിരുന്നില്ല. ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് രൂപപ്പെട്ടത്.
മലയാളികള്‍ ഉള്‍പ്പെടെ പ്രവാസി ഭാരതീയ പുരസ്കാരത്തിന് അര്‍ഹരായ 30 പേര്‍ക്ക് ഇന്ന് വൈകീട്ട് നടക്കുന്ന സമാപന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി സമ്മാന വിതരണം നിര്‍വഹിക്കും. ബഹ്റൈന്‍ വ്യവസായി രാജശേഖരന്‍ പിള്ള, ദോഹ ബാങ്ക് ഗ്രൂപ്പ് സി.ഇ.ഒ സീതാറാം എന്നിവര്‍ക്കും അബൂദബി ഇന്ത്യ സോഷ്യല്‍ സെന്‍ററിനും പ്രവാസി ഭാരതീയ പുരസ്കാരമുണ്ട്.
ഇനി 2019ല്‍ ആയിരിക്കും അടുത്ത പ്രവാസി ഭാരതീയ ദിവസ് സമ്മേളനം. വേദി ഏതെന്ന കാര്യത്തിലും ഇന്ന് അന്തിമ തീരുമാനം ഉണ്ടാകും.
Adjust Story Font
16