Quantcast

ഉപരോധത്തെത്തുടര്‍ന്നുണ്ടായ സാമ്പത്തിക നഷ്ടം ഈടാക്കാന്‍ അന്താരാഷ്ട്ര കോടതിയെ സമീപിക്കും: ഖത്തര്‍ അറ്റോര്‍ണി ജനറല്‍

MediaOne Logo

Jaisy

  • Published:

    26 May 2018 5:14 PM GMT

ഉപരോധത്തെത്തുടര്‍ന്നുണ്ടായ സാമ്പത്തിക നഷ്ടം ഈടാക്കാന്‍ അന്താരാഷ്ട്ര കോടതിയെ സമീപിക്കും: ഖത്തര്‍ അറ്റോര്‍ണി ജനറല്‍
X

ഉപരോധത്തെത്തുടര്‍ന്നുണ്ടായ സാമ്പത്തിക നഷ്ടം ഈടാക്കാന്‍ അന്താരാഷ്ട്ര കോടതിയെ സമീപിക്കും: ഖത്തര്‍ അറ്റോര്‍ണി ജനറല്‍

ദോഹയില്‍ നടന്ന വാര്‍ത്ത സമ്മേളനത്തിലാണ് അല്‍ മെറി നഷ്ടപരിഹാരത്തുക ഈടാക്കാനുള്ള നീക്കങ്ങളെകുറിച്ച് വിശദീകരിച്ചത്

സൌദിയുടെ നേതൃത്വത്തിലുള്ള അറബ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തെ തുടര്‍ന്ന് ഖത്തറിനുണ്ടായ സാമ്പത്തിക നഷ്ടം ഈടാക്കാന്‍ അന്താരാഷ്ട്ര കോടതിയെ സമീപിക്കുമെന്ന് ഖത്തര്‍ അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി .

സഹോദര രാജ്യങ്ങള്‍ഏര്‍പ്പെടുത്തിയ ഉപരോധത്തിനുശേഷം രാജ്യത്തിനുണ്ടായ സാമ്പത്തിക നഷ്ടം ഉപരോധമേര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്നും ഈടാക്കാന്‍ അന്താരാഷ്ട്രതലത്തില്‍ കോടതിയെ സമീപിക്കുമെന്ന് ഖത്തര്‍ അറ്റോര്‍ണി ജനറല്‍ അലി ബിന്‍ ഫെത്തയിസ് അല്‍ മെറിപറഞ്ഞു .ദോഹയില്‍ നടന്ന വാര്‍ത്ത സമ്മേളനത്തിലാണ് അല്‍ മെറി നഷ്ടപരിഹാരത്തുക ഈടാക്കാനുള്ള നീക്കങ്ങളെകുറിച്ച് വിശദീകരിച്ചത് .

ഇതിനായി രാജ്യത്ത് കോമ്പന്‍സേഷന്‍ ക്ലെയിം കമ്മിറ്റി രൂപികരിക്കും .ഉപരോധത്തെ തുടര്‍ന്ന് പൊതുമേഖലയിലും സ്വകാര്യ മേഖലയിലും വ്യക്തിഗതമായും സംഭവിച്ച നഷ്ടം ഈടാക്കാന്‍ പ്രത്യേകം പരാതികള്‍ നല്‍കുമെന്ന് അറ്റോര്‍ണി ജനറല്‍ പറഞ്ഞു .മിനിസ്ട്രി ഓഫ് ഫോറിന്‍ അഫയേഴ്സ് ,മിനിസ്ട്രി ഓഫ് ജസ്റ്റിസ് എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു .

TAGS :

Next Story