ഷാർജ ഭരണാധികാരിയുടെ കേരള സന്ദർശനത്തിന് അറബ് മാധ്യമങ്ങളിലും വാർത്താ പ്രാധാന്യം
ഷാർജ ഭരണാധികാരിയുടെ കേരള സന്ദർശനത്തിന് അറബ് മാധ്യമങ്ങളിലും വാർത്താ പ്രാധാന്യം
ഏറ്റവും കൂടുതൽ മലയാളികൾ തൊഴിലെടുക്കുന്ന യുഎഇയും കേരളവുമായി അടുത്ത ബന്ധം രൂപപ്പെടാനും സന്ദർശനം വഴിയൊരുക്കും
ഷാർജ ഭരണാധികാരിയുടെ കേരള സന്ദർശനത്തിന് അറബ് മാധ്യമങ്ങളിലും വൻ വാർത്താ പ്രാധാന്യം. ഏറ്റവും കൂടുതൽ മലയാളികൾ തൊഴിലെടുക്കുന്ന യുഎഇയും കേരളവുമായി അടുത്ത ബന്ധം രൂപപ്പെടാനും സന്ദർശനം വഴിയൊരുക്കും. ഷാർജ ടെലിവിഷൻ ഉൾപ്പെടെ യുഎഇ മാധ്യമങ്ങൾ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമിയുടെ കേരള സന്ദർശനത്തിന് വലിയ പ്രാധാന്യമാണ് നൽകുന്നത്. മലയാളക്കര വലിയ താൽപര്യപൂർവം ഷാർജ ഭരണാധികാരിക്ക് നൽകുന്ന സ്വീകരണവും ഡിലിറ്റ് വിതരണവും ഉഭയകക്ഷി ബന്ധത്തിൽ വലിയ മുന്നേറ്റം കുറിക്കുമെന്ന വിലയിരുത്തലിൽ ആണ് അറബ് മാധ്യമങ്ങൾ.
കേരളത്തോടും മലയാളികളോടുമുള്ള വർധിച്ച താൽപര്യമാണ് കാലിക്കറ്റ് സർവകലാശാലയുടെ ഡിലിറ്റ് സ്വീകരിക്കാൻ ഷാർജ ഭരണാധികാരിയെ പ്രേരിപ്പിച്ചത്. നാലു ദിവസം കേരളത്തിൽ തങ്ങുന്ന ഷാർജ ഭരണാധികാരിയുമായി അടുത്ത സൗഹൃദം രൂപപ്പെടാൻ കേരള സർക്കാരിനും അവസരം കൈവന്നിരിക്കുകയാണ്. ഇത് തങ്ങളുടെ ഭാവിക്ക് വലിയ മുതൽക്കൂട്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസി സമൂഹം.
ഷാർജ ഇന്ത്യൻ അസോസിയേഷനും അതിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മറ്റും കണ്ണായ സ്ഥലത്ത് ഭൂമി കൈമാറിയ ഷാർജ ഭരണാധികാരിയോട് പ്രവാസികൾക്ക് വലിയ കടപ്പാടാണുള്ളത്. മലയാളികൾ സമൂഹത്തിന് ഗുണകരമാകുന്ന കൂടുതൽ പദ്ധതികളുമായി സംസ്ഥാന സർക്കാർ രംഗത്തു വരുമെന്നും പ്രവാസികൾ പ്രതീക്ഷിക്കുന്നു. ഷാർജ ഭരണാധികാരിയുടെ സന്ദർശനത്തിന്റെ തുടർച്ചയായി ഗൾഫിൽ നിന്നുള്ള കൂടുതൽ ഭരണാധികളെ കേരളത്തിൽ എത്തിക്കാൻ സംസ്ഥാന സർക്കാർ മുൻകയ്യെടുക്കണമെന്ന അഭ്യർഥനയും പ്രവാസികൾ മുന്നോട്ടു വയ്ക്കുന്നു.
Adjust Story Font
16