Quantcast

സൗദിയില്‍ ബിന്‍ ലാദിന്‍ ഗ്രൂപ്പ് 50,000 വിദേശ തൊഴിലാളികളെ പിരിച്ചുവിട്ടു

MediaOne Logo

admin

  • Published:

    26 May 2018 8:51 AM GMT

സൗദിയില്‍ ബിന്‍ ലാദിന്‍ ഗ്രൂപ്പ് 50,000 വിദേശ തൊഴിലാളികളെ പിരിച്ചുവിട്ടു
X

സൗദിയില്‍ ബിന്‍ ലാദിന്‍ ഗ്രൂപ്പ് 50,000 വിദേശ തൊഴിലാളികളെ പിരിച്ചുവിട്ടു

പിരിച്ചുവിട്ടവരുടെ വിസയും കമ്പനി റദ്ദാക്കിയിട്ടുണ്ട്.

ഗള്‍ഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ നിര്‍മാണ കമ്പനികളില്‍ ഒന്നായ സൗദിയിലെ ബിന്‍ ലാദിന്‍ ഗ്രൂപ്പ്, തങ്ങളുടെ അമ്പതിനായിരം വിദേശ തൊഴിലാളികളെ പിരിച്ചുവിട്ടുകൊണ്ട് ഉത്തരവിറക്കി. പിരിച്ചുവിട്ടവരുടെ വിസയും കമ്പനി റദ്ദാക്കിയിട്ടുണ്ട്. എന്നാല്‍ കമ്പനിയില്‍ നിന്നും കിട്ടേണ്ട ആനുകൂല്യങ്ങള്‍ ലഭിക്കാതെ തങ്ങള്‍ രാജ്യം വിടില്ലെന്നാണ് പിരിച്ചുവിട്ട തൊഴിലാളികളുടെ തീരുമാനം.

വിവിധ തസ്തികകളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ മുതല്‍ സാധാരണ ജോലിക്കാര്‍ വരെ ഏകദേശം 2 ലക്ഷം തൊഴിലാളികള്‍ ബിന്‍ ലാദിന്‍ കമ്പനിയില്‍ ജോലി ചെയ്യുന്നതായാണ് കണക്ക്. ഇവരില്‍ ബഹുഭൂരിപക്ഷവും ഇന്ത്യ ഉള്‍പ്പെടെ രാജ്യങ്ങളില്‍ നിന്നുള്ള വിദേശികളും. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടതിനാല്‍ കമ്പനിയില്‍ നിന്നും തൊഴിലാളികളെ പിരിച്ചുവിടുന്ന നടപടി നേരത്തെ തന്നെ ആരംഭിച്ചിരുന്നു. എന്നാല്‍ ഇതാദ്യമായാണ് കമ്പനി അമ്പതിനായിരം വിദേശ തൊഴിലാളികളെ ഒരുമിച്ചു പിരിച്ചുവിടുന്നത്. പിരിച്ചുവിട്ട തൊഴിലാളികളുടെ വിസയും കമ്പനി റദ്ദ് ചെയ്തിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഈ തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്ക് മടങ്ങല്‍ നിര്‍ബന്ധമാണ്. എന്നാല്‍ തങ്ങള്‍ക്കു കമ്പനിയില്‍ നിന്നും ലഭിക്കേണ്ട അര്‍ഹമായ ആനുകൂല്യങ്ങള്‍ കിട്ടാതെ രാജ്യം വിടില്ലെന്ന തീരുമാനത്തിലാണ് പിരിച്ചുവിട്ട തൊഴിലാളികള്‍. നാല് മാസത്തോളമായി ശമ്പളം പോലും കിട്ടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കമ്പനി ആസ്ഥാനങ്ങളില്‍ ദിനേന കയറിയിറങ്ങി നടക്കുന്ന തൊഴിലാളികളാണ് ഇവരിലധികംപേരും.

ചില ദിവസങ്ങളില്‍ തൊഴിലാളികള്‍ ഒന്നിച്ചു പണിമുടക്കുന്ന ഘട്ടങ്ങളിലേക്ക് വരെ പ്രശ്‌നം എത്തിയിരുന്നു. രണ്ടു ദിവസം മുമ്പ് ജിദ്ദയില്‍ ബിന്‍ ലാദിന്‍ കമ്പനിക്കു തന്നെ കീഴിലുള്ള മറ്റൊരു കമ്പനിയില്‍ ഇത്തരത്തില്‍ സമരം ചെയ്ത തൊഴിലാളികള്‍ക്ക് മേല്‍ കമ്പനിയിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ വാഹനമോടിച്ച് കയറ്റുകയും സംഭവത്തില്‍ ഒരാള്‍ മരിക്കുകയും മറ്റു നാല് പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കമ്പനിയുടെ പുതിയ തീരുമാനം പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കും എന്ന് തന്നെയാണ് പൊതുവിലയിരുത്തല്‍.

TAGS :

Next Story