വാറ്റ് വിവരം ഇനി ഓണ്‍ലൈനില്‍
വാറ്റ് വിവരം ഇനി ഓണ്‍ലൈനില്‍
ഉൽപന്നത്തിനോ സേവനത്തിനോ ഉള്ള വാറ്റ് വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും അതിവേഗം കണ്ടെത്താൻ സഹായിക്കുന്നതാണ് ഓണ്‍ലൈന്‍വാറ്റ് കാൽക്കുലേറ്റർ
ഫെഡറൽ നികുതി അതോറിറ്റിയുടെ വെബ്സൈറ്റിൽ ഓണ്‍ലൈന്‍ വാറ്റ് കാൽകുലേറ്ററും നികുതി രജിസ്ട്രേഷൻ നമ്പർ വെരിഫിക്കേഷൻ സേവനവും ആരംഭിച്ചു. ഉൽപന്നത്തിനോ സേവനത്തിനോ ഉള്ള വാറ്റ് വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും അതിവേഗം കണ്ടെത്താൻ സഹായിക്കുന്നതാണ് ഓണ്‍ലൈന്‍വാറ്റ് കാൽക്കുലേറ്റർ.
നികുതി രജിസ്ട്രേഷൻ നമ്പർ വെരിഫിക്കേഷൻ സേവനത്തിലൂടെ വ്യാപാരികളും സേവനദാതാക്കളും യഥാർഥത്തിൽ വാറ്റ് രജിസ്ട്രേഷൻ നടത്തിയവരാണോയെന്ന് പരിശോധിച്ച് അറിയാൻ സാധിക്കും. സുതാര്യത ഉറപ്പാക്കുക, ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെ ചൊവ്വാഴ്ചയാണ് അതോറിറ്റിയുടെ വെബ്സൈറ്റിൽ ഓൺലൈൻ വാറ്റ് കാൽക്കുലേറ്ററും നികുതി രജിസ്ട്രേഷൻ നമ്പർ (ടി.ആർ.എൻ) വെരിഫിക്കേഷൻ സേവനവും തുടങ്ങിയത്.
ഉപഭോക്താക്കളെ സംരക്ഷിക്കാനും വിലയിൽ കൃത്രിമം കാണിക്കുന്നത് ഒഴിവാക്കാനും അതോറിറ്റി നടത്തുന്ന പ്രയത്നങ്ങളുടെ ഭാഗമായാണ് പുതിയ സേവനങ്ങൾ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയതെന്ന് ഫെഡറൽ ടാക്സ് അതോറിറ്റി വ്യക്തമാക്കി. ടി.ആർ.എൻ വെരിഫിക്കേഷൻ വിഭാഗത്തിൽ അടിക്കുന്ന നമ്പർ യഥാർഥമാണെങ്കിൽ കമ്പനിയുടെ പേരു് ഇംഗ്ലീഷിലും അറബിയിലും കാണിക്കും. വാറ്റ് രജിസ്ട്രേഷൻ നടത്താത്ത കമ്പനിയാണെങ്കിൽ ഇത്തരത്തിൽ പേര് പ്രദർശിപ്പിക്കില്ലെന്നും അധികൃതർ വിശദീകരിച്ചു.
Adjust Story Font
16