Quantcast

സൌദിയിലെ സായുധ സേനാ വിഭാഗത്തിന്റെ പ്രദര്‍ശനവും അന്താരാഷ്ട്ര സമ്മേളനവും ഈ മാസം 25ന്

MediaOne Logo

Jaisy

  • Published:

    26 May 2018 9:52 AM GMT

സൌദിയിലെ സായുധ സേനാ വിഭാഗത്തിന്റെ പ്രദര്‍ശനവും അന്താരാഷ്ട്ര സമ്മേളനവും ഈ മാസം 25ന്
X

സൌദിയിലെ സായുധ സേനാ വിഭാഗത്തിന്റെ പ്രദര്‍ശനവും അന്താരാഷ്ട്ര സമ്മേളനവും ഈ മാസം 25ന്

മാര്‍ച്ച് മൂന്ന് വരെ നീളുന്നതാണ് പ്രദര്‍ശനവും സമ്മേളനങ്ങളും

സൌദിയിലെ സായുധ സേനാ വിഭാഗത്തിന്റെ പ്രദര്‍ശനവും അന്താരാഷ്ട്ര സമ്മേളനവും ഈ മാസം 25ന് ആരംഭിക്കും. മാര്‍ച്ച് മൂന്ന് വരെ നീളുന്നതാണ് പ്രദര്‍ശനവും സമ്മേളനങ്ങളും. തുര്‍ക്കിയാണ് ഈ വര്‍ഷത്തെ അതിഥി രാജ്യം. അന്താരാഷ്ട്ര കമ്പനികളെ പ്രാദേശിക കമ്പനികളുമായി ആയുധ ഉത്പാദന രംഗത്തെ നിക്ഷേപത്തില്‍‌ സഹകരിപ്പിക്കുകയാണ് ലക്ഷ്യം.

ജനാദ്രിയ പൈതൃക ഗ്രാമത്തില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സായുധ സേനാ വിഭാഗത്തിന്റെ വക്താവ് ജനറല്‍ ആതിയ അല്‍ മാലിഖിയാണ് വിവരങ്ങള്‍ അറിയിച്ചത്. ഫെബ്രുവരി 25ന് റിയാദ് ഇന്റര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് പ്രദര്‍ശനം. പ്രദേശിക ആയുധ ഉത്പാദന കന്പനികളെ അന്താരാഷ്ട്ര കമ്പനികളുമായി ബന്ധിപ്പിക്കുകയാണ് ലക്ഷ്യം. ഇതിനായി വിവിധ വര്‍ക് ഷോപ്പുകളും സമ്മേളനങ്ങളും നടക്കും.

തുര്‍ക്കിയാണ് ഇത്തവണ അതിഥി രാജ്യം. വിഷന്‍ 2030ന്റെ ഭാഗമായാണ് സമ്മേളനവും പ്രദര്‍ശനവും സെമിനാറുകളും. സാധാരണക്കാര്‍ക്ക് സൌദിയുടെ അത്യാധുനിക ആയുധങ്ങള്‍ കാണുവാനുള്ള അവസരം കൂടിയാണിത്. സായുധ സേനാ വിഭാഗത്തിന്റെ വെബ്സൈറ്റ് വഴി രജിസ്ടേര്ഷന്‍ പൂര്‍ത്തിയാക്കി ആര്‍ക്കും പ്രദര്‍ശനത്തിനെത്താം. അന്താരാഷ്ട്ര കമ്പനികള്‍ക്ക് മികച്ച നിക്ഷേപ അവസരം ഒരുക്കലും പ്രദര്‍ശനത്തിന്റെ ലക്ഷ്യമാണ്. ഇതു വഴി ആയുധം പുറമേ നിന്നും വാങ്ങാതെ രാജ്യത്തു തന്നെ ഉത്പദിപ്പിക്കലാണ് ലക്ഷ്യം. രണ്ടായിരത്തി പത്തിലാണ് പ്രദര്‍ശനം തുടങ്ങിയത്. ഉദ്ഘാടനത്തിന് പ്രതിരോധ മന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍‌ സല്‍മാന്‍ എത്തുമെന്നാണ് സൂചന.

TAGS :

Next Story