സൌദി നഗരങ്ങളെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പദ്ധതി തുടങ്ങും
സൌദി നഗരങ്ങളെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പദ്ധതി തുടങ്ങും
പദ്ധതി നടപ്പിലാക്കുന്നതിന്റെ മുന്നോടിയായുള്ളആദ്യ അന്താരാഷ്ട്ര സമ്മേളനത്തിന് തുടക്കമായി
സൌദി നഗരങ്ങളെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പദ്ധതി മദീനയില്‍ നിന്ന് തുടങ്ങും. പദ്ധതി നടപ്പിലാക്കുന്നതിന്റെ മുന്നോടിയായുള്ള ആദ്യ അന്താരാഷ്ട്ര സമ്മേളനത്തിന് തുടക്കമായി. ഇസ്ലാമിന്റെ സാംസ്കാരികത നിലനിര്‍ത്തിയുള്ള സമ്പൂര്‍ണ വികസനമാണ് ഉണ്ടാവുക.
ലോകത്തെ ഏറ്റവും മികച്ച ജീവിത സാഹചര്യമുള്ള 100 നഗരങ്ങളുടെ പട്ടികയിൽ സൌദി നഗരങ്ങളെ എത്തിക്കുക.ഈ ലക്ഷ്യവുമായാണ് ജീവിത ഗുണ നിലവാര പദ്ധതി സൌദി കിരീടാവകാശി പ്രഖ്യാപിച്ചത്. 13000 കോടി റിയാല്‍ ഇതിനായി നീക്കി വെച്ചിട്ടുണ്ട്. ഇതിന്റെ ആദ്യ പദ്ധതി മദീനയില്‍ നിന്നാണ് തുടങ്ങുക. ഇതിന് മുന്നോടിയായി നാല് ദിനം നീളുന്ന അന്താരഷ്ട്ര സമ്മേളനത്തിന് മദീനയിലെ ത്വൈബ സര്‍വ്വകലാശാലയില്‍ തുടക്കമായി.
ഹ്യൂമണൈസിങ് സിറ്റീസ് എന്ന പേരിലുള്ള സമ്മേളനത്തില്‍ അന്താരാഷ്ട്ര തലത്തിലെ എഞ്ചിനീയര്‍മാരും ആര്‍ക്കിടെക്റ്റുകളും വിദഗ്ദരും പങ്കെടുക്കുന്നുണ്ട്. മദീനയുടെ മാറ്റം സൂചിപ്പിക്കുന്ന ലോഗോയും പുറത്തിറക്കി. 2020ഓടെ മൂന്ന് ലക്ഷം പുതിയ ജോലികള്‍ പദ്ധതിയുടെ ഭാഗമായി സൌദിയില്‍ സൃഷ്ടിക്കും.
Adjust Story Font
16