ബഹ്‍റൈന്‍ യൂത്ത് ഇന്ത്യയുടെ സമൂഹനോമ്പ് തുറകള്‍ തൊഴിലാളികള്‍ക്ക് ആശ്വാസമാകുന്നു
ബഹ്‍റൈന്‍ യൂത്ത് ഇന്ത്യയുടെ സമൂഹനോമ്പ് തുറകള്‍ തൊഴിലാളികള്‍ക്ക് ആശ്വാസമാകുന്നു
വലിയ ഇഫ്താർ പാർട്ടികൾ നടത്തുന്നത് ഒഴിവാക്കിയാണ് നോമ്പ് തുറക്കാൻ വിഭവങ്ങൾ ലഭിക്കാത്ത തൊഴിലിടങ്ങളിൽ അതെത്തിച്ചു കൊടുക്കുന്ന ദൗത്യം ഇവർ ഏറ്റെടുത്തത്. കഴിഞ്ഞ വർഷവും റമദാൻ മാസത്തെ മുപ്പത് ദിനങ്ങളിലും തൊഴിലാളികൾക്ക് വേണ്ടി നോമ്പ് തുറകൾ ഇവർ സംഘടിപ്പിച്ചിരുന്നു
റമദാൻ മാസത്തിൽ വേറിട്ട പ്രവർത്തന രീതി കൊണ്ട് വ്യത്യസ്തമാവുകയാണ് ബഹ്റൈനിൽ ഒരു യുവജന സംഘടന. രാജ്യത്തെ വിവിധ ലേബർ ക്യാമ്പുകളിലും തൊഴിൽസ്ഥലങ്ങളിലും ദിവസം തോറും ഇവർ നടത്തുന്ന സമൂഹ നോമ്പ് തുറകൾ സാധാരണക്കാരായ തൊഴിലാളികൾക്ക് ആശ്വാസമായിത്തീരുന്നു
ലേബർ ക്യാമ്പുകളിലും തൊഴിലിടങ്ങളിലും എല്ലാ ദിവസവും നോമ്പ് തുറകൾ സംഘടിപ്പിക്കുകയാണ് ബഹ്റൈനിലെ യൂത്ത് ഇന്ത്യ എന്ന സംഘടനയുടെ പ്രവർത്തകർ. വലിയ ഇഫ്താർ പാർട്ടികൾ നടത്തുന്നത് ഒഴിവാക്കിയാണ് നോമ്പ് തുറക്കാൻ വിഭവങ്ങൾ ലഭിക്കാത്ത തൊഴിലിടങ്ങളിൽ അതെത്തിച്ചു കൊടുക്കുന്ന ദൗത്യം ഇവർ ഏറ്റെടുത്തത്. കഴിഞ്ഞ വർഷവും റമദാൻ മാസത്തെ മുപ്പത് ദിനങ്ങളിലും തൊഴിലാളികൾക്ക് വേണ്ടി നോമ്പ് തുറകൾ ഇവർ സംഘടിപ്പിച്ചിരുന്നു. തൊഴിലാളികളോടൊപ്പം നോമ്പ് തുറക്കുവാൻ കഴിയുന്നതിൽ തികഞ്ഞ സംത്യപ്തിയാണുള്ളതെന്ന് യൂത്ത് ഇന്ത്യ ഭാരവാഹികൾ പറഞ്ഞു.
നോമ്പ് കാലം ആരംഭിച്ചത് മുതൽ ഓരോ ദിവസവും സംഘടനാ പ്രവർത്തകരാണ് ഇഫ്താറിന് മേൽനോട്ടം വഹിക്കുന്നത്.. ഫുഡ് സിറ്റി എന്ന സ്ഥാപനത്തിന്‍റെ സഹകരണത്തോടെ ഇവർ ഇഫ്താർ വിഭവങ്ങൾ ശേഖരിച്ചെത്തിക്കുന്നു. സാധാരണക്കാർക്ക് വേണ്ടിയുള്ള ഈ ഇഫ്താറുകൾക്ക് ബിൻഷാദ്, മുസ്തഫ,മുനീർ, അനീസ്, സിറാജ് , സാജിദ്, ഷഫീഖ് തുടങ്ങിയവർ നേത്യത്വം നൽകുന്നു.
Adjust Story Font
16