ഖത്തര്‍ പെട്രോളിയവും യുഎഇ അഡ്‌നോകും പ്രകൃതി വാതക കരാറില്‍ ഒപ്പുവെച്ചു
ഖത്തര്‍ പെട്രോളിയവും യുഎഇ അഡ്‌നോകും പ്രകൃതി വാതക കരാറില്‍ ഒപ്പുവെച്ചു
ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സ്ഥാപിക്കപ്പെടുന്ന വാതക പൈപ്പ്‌ലൈന്‍ വഴി ഖത്തറില്‍ നിന്ന് ഷാര്‍ജ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിട്ടിയിലേക്കും റാസല്‍ഖൈമ ഗ്യാസ് കമ്മീഷനിലേക്കും പ്രകൃതി വാതകം ലഭ്യമാക്കും.
ഖത്തര്‍ പെട്രോളിയവും യുഎഇയിലെ അഡ്‌നോകും ദീര്‍ഘകാല പ്രകൃതി വാതക കരാറില്‍ ഒപ്പുവെച്ചു. മിഡില്‍ ഈസ്റ്റിലെ പ്രമുഖരായ ഇരു കമ്പനികളുടെയും സഹകരണത്തോടൊപ്പം ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ആദ്യ വാതക പൈപ്പ്‌ലൈന്‍ പദ്ധതിക്കും തുടക്കമാവും .
ലോകത്തിലെ പ്രധാന പ്രകൃതി വാതക ഉത്പാദകരായ ഖത്തറില്‍ നിന്ന് യുഎഇക്ക് കൂടുതല്‍ ദ്രവീകൃത വാതകം നല്‍കുന്നതിന്റെ ഭാഗമായാണ് ഖത്തര്‍ പെട്രോളിയം ഡോള്‍ഫിന്‍ എനര്‍ജി ലിമിറ്റഡുമായി സഹകരണ കാരാറില്‍ ഒപ്പുവെച്ചത്. ഖത്തറില്‍ നിന്ന് യുഎഇയിലേക്കുള്ള ആദ്യ പ്രകൃതി വാതക പൈപ്പ്‌ലൈന്‍ പദ്ധതിക്കും ഇതോടെ തുടക്കമാകുമെന്ന് ഖത്തര്‍ പെട്രോളിയം പ്രസിഡന്റ് സാദ് ഷരീദ അല്‍ കഅബി പറഞ്ഞു.
ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സ്ഥാപിക്കപ്പെടുന്ന വാതക പൈപ്പ്‌ലൈന്‍ വഴി ഖത്തറില്‍ നിന്ന് ഷാര്‍ജ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിട്ടിയിലേക്കും റാസല്‍ഖൈമ ഗ്യാസ് കമ്മീഷനിലേക്കും പ്രകൃതി വാതകം ലഭ്യമാക്കും. ഇതിനു പുറമെ ആര്‍എകെ ഗ്യാസിനും പദ്ധതി വഴി പ്രകൃതി വാതകം നല്‍കും. പ്രകൃതി വാതക രംഗത്തെ യുഎഇയിലെ കരുത്തരായ ഡോള്‍ഫിന്‍ എനര്‍ജി ലിമിറ്റഡിന് ഖത്തര്‍ പെട്രോളിയവുമായുള്ള കരാര്‍ കൂടുതല്‍ ശക്തി പകരും. ക്യുപിക്കാവട്ടെ പ്രകൃതി വാതക കയറ്റുമതിയില്‍ ആഗോളതലത്തില്‍ തങ്ങളുടെ മേല്‍കൈ ഉറപ്പിക്കാനും കരാറിലൂടെയാകും.
Adjust Story Font
16