Quantcast

ദോഹയില്‍ ഭക്ഷ്യമേള സമാപിച്ചു

MediaOne Logo

admin

  • Published:

    27 May 2018 8:14 AM GMT

ദോഹയില്‍ ഭക്ഷ്യമേള സമാപിച്ചു
X

ദോഹയില്‍ ഭക്ഷ്യമേള സമാപിച്ചു

ദോഹയില്‍ നടന്നു വന്നിരുന്ന അന്താരാഷ്ട്ര ഭക്ഷ്യമേള സമാപിച്ചു

ദോഹയില്‍ നടന്നു വന്നിരുന്ന അന്താരാഷ്ട്ര ഭക്ഷ്യമേള സമാപിച്ചു. ഒരാഴ്ച നീണ്ടുനിന്ന ഭക്ഷ്യമേളയില്‍ 101 സ്റ്റാളുകളിലായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭക്ഷ്യവസ്തുക്കളാണ് ഒരുക്കിയിരുന്നത്‌. ഖത്തര്‍ ടൂറിസം അതോറിട്ടിയും ഖത്തര്‍ എയര്‍വെയ്‌സുമാണ് പരിപാടിയുടെ മുഖ്യ സംഘാടകര്‍.

ദോഹയിലെ മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട് പാര്‍ക്കില്‍ വെച്ച് നടന്ന ഖത്തര്‍ രാജ്യാന്തര ഭക്ഷ്യമേളയിലേക്ക് റിക്കോര്‍ഡ് ജനക്കൂട്ടമാണ് ഒരാഴ്ച കൊണ്ട് ഒഴുകിയെത്തിയത്. ഖത്തര്‍ മ്യൂസിയംസ് ചെയര്‍ പേഴ്‌സണ്‍ ശൈഖ മയാസ ബിന്‍ത് ഹമദ് അല്‍ഥാനി ഉദ്ഘാടനം ചെയ്ത മേളയില്‍ കുക്കിംഗ് തിയേറ്റര്‍, ഗെയിം സോണ്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവക്കു പുറമെ ഖത്തര്‍ എയര്‍വെയ്‌സ് ഒരുക്കിയ ഹാങിംഗ് റെസ്‌റ്റോറണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇതിനു പുറമെ പൊയ്ക്കാല്‍ നടത്തക്കാരും റഷ്ന്‍ ചൈനീസ് കലാകാരന്‍മാരും അവതരിപ്പിച്ച പ്രകടനങ്ങളും ശ്രദ്ധേയമായി. വൈകുന്നേരങ്ങളില്‍ വ്യത്യസ്ത സാംസ്‌കാരിക പരിപാടികളാണ്‌ നടന്നത്. വാരാന്ത്യ ദിനങ്ങളില്‍ സ്വദേശികള്‍ക്കൊപ്പം മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളുടെ സജീവ സാന്നിദ്ധ്യവും മേളയിലുണ്ടായി.

മിയാ പാര്‍ക്കിനു പുറമെ കതാറയിലും പേള്‍ ഖത്തറിലുമായി നടന്ന ഈ രാജ്യാന്ത ഭക്ഷ്യമേളയില്‍ ബോട്ട് ടാക്‌സികളില്‍ ഉല്ലാസ യാത്രയും ഒരുക്കിയിരുന്നു. ആകാശത്തും വെള്ളത്തിലുമെല്ലാം ഭക്ഷണം വിളമ്പിയതോടൊപ്പം വൈകുന്നേരങ്ങളില്‍ നടന്ന വരണാഭമായ വെടിക്കെട്ടുകളും ഭക്ഷ്യമേളയിലേക്കെത്തിയ സന്ദര്‍ശകര്‍ക്ക് അവിസ്മരണീയമായ അനുഭൂതിയാണ് പകര്‍ന്നത്‌.

TAGS :

Next Story