ഖത്തറിലെ സഫാരി സൂപ്പര്‍മാര്‍ക്കറ്റില്‍ ശ്രീലങ്കന്‍ ന്യൂ ഇയര്‍ ഫെസ്റ്റിവലിന് തുടക്കം
ഖത്തറിലെ സഫാരി സൂപ്പര്‍മാര്‍ക്കറ്റില്‍ ശ്രീലങ്കന്‍ ന്യൂ ഇയര്‍ ഫെസ്റ്റിവലിന് തുടക്കം
ഏപ്രില്‍ 11 മുതല്‍ 16 വരെ നീണ്ടു നില്ക്കുന്ന ഫെസ്റ്റിവലില്‍ ശ്രീലങ്കന്‍ വെജിറ്റബിള്‍സ്, ഫ്രൂട്ട്സ് തുടങ്ങി ശ്രീലങ്കന്‍ ഉല്‍പ്പന്നങ്ങളാണ് ലഭ്യമാകുക...
ഖത്തറിലെ പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റ് ഗ്രൂപ്പായ സഫാരിയില്‍ ശ്രീലങ്കന്‍ ന്യൂ ഇയര്‍ ഫെസ്റ്റിവലിന് തുടക്കം കുറിച്ചു. ഏപ്രില്‍ 11 മുതല്‍ 16 വരെ നീണ്ടു നില്ക്കുന്ന ഫെസ്റ്റിവലില്‍ ശ്രീലങ്കന്‍ വെജിറ്റബിള്‍സ്, ഫ്രൂട്ട്സ് തുടങ്ങി ശ്രീലങ്കന്‍ ഉല്‍പ്പന്നങ്ങളാണ് ലഭ്യമാകുക.
അബുഹമൂറിലെ സഫാരി മാളില്‍ വെച്ച് നടന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ ശ്രീലങ്കന്‍ അംബാസിഡര്‍ പ്രൊഫസര്‍ ഡോക്ടര്‍ കരുണദാസ, സഫാരി മാള്‍ മാനേജിംഗ് ഡയറക്ടര്‍ ശ്രീ. അബൂബക്കര്‍ മടപ്പാട്ട്, സഫാരി ഗ്രൂപ്പ് ഡയറക്ടര്‍/ജനറല്‍ മാനേജര്‍ ശ്രീ. സൈനുല്‍ ആബിദീന്‍, മറ്റ് സഫാരിഗ്രൂപ്പ് മാനേജുമെന്റ് പ്രതിനിധികളോടൊപ്പം ചേര്‍ന്ന് കേക്ക് മുറിച്ച് ശ്രീലങ്കന്‍ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു.
ഫെസ്റ്റിവലിനോടനുബന്ധിച്ച് സഫാരി മാള്‍ ഫുഡ് കോര്‍ട്ടില്‍ ശ്രീലങ്കന്‍ മ്യൂസിക്കല്‍ ഡാന്‍സ്, ഗെയിംഷോ തുടങ്ങിയ ഒരുക്കിയിരിക്കുന്നു. ഷോ വൈകിട്ട് 6 മുതല്‍ 10 മണിവരെയാണ് നടക്കുന്നത്. ദോഹയില്‍ തന്നെ ഇതാദ്യമായാണ് ഒരു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഒരു ശ്രീലങ്കന്‍ ന്യൂ ഇയര്‍ ഫെസ്റ്റിവല്‍ ഒരുക്കിയിരിക്കുന്നത്.
Adjust Story Font
16