ദുബൈ മെട്രോക്ക് 50 പുതിയ ട്രെയിനുകള്‍
ദുബൈ മെട്രോക്ക് 50 പുതിയ ട്രെയിനുകള്‍
ഇവയില്‍ 15 എണ്ണം റൂട്ട് ട്വന്റി ട്വന്റിക്ക് വേണ്ടിയാണ്
ദുബൈ മെട്രോക്ക് 50 പുതിയ ട്രെയിനുകള്‍ എത്തുന്നു. ഇവയില്‍ 15 എണ്ണം റൂട്ട് ട്വന്റി ട്വന്റിക്ക് വേണ്ടിയാണ്. മറ്റുള്ളവ നിലവിലെ സേവനം മെച്ചപ്പെടുത്താന്‍ ഉപയോഗിക്കും. ട്രെയിനുകളുടെ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ ആര്‍ടിഎ അധികൃതര്‍ ഫ്രാന്‍സിലെത്തി.
ഫ്രാന്‍സിലെ ആല്‍സ്റ്റോം കമ്പനിയിലാണ് ദുബൈ മെട്രോക്കായുള്ള പുതിയ ട്രെയിനുകള്‍ നിര്‍മിക്കുന്നത്. ആര്‍ടിഎ ചെയര്‍മാന്‍ മതാര്‍ അല്‍തായറു നേതൃത്വത്തിലെ സംഘം പുതിയ ട്രെയിനുകളുടെ നിര്‍മാണ പുരോഗതി വിലയിരുത്തി. ഈരംഗത്തെ പുതിയ സംവിധാനങ്ങളും സംഘം നോക്കികണ്ടു. ഇന്റീരിയര്‍ ഡിസൈനില്‍ ചെറിയ മാറ്റങ്ങളോടെയാണ് പുതിയ ട്രെയിനുകള്‍ എത്തുക. ട്രെയിനുകളുടെ പിന്‍ഭാഗം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേകം ഡിസൈന്‍ ചെയ്യും. ആദ്യഭാഗം ഗോള്‍ഡ് ക്ലാസ് യാത്രക്കാര്‍ക്കായി നീക്കിവെക്കും. ഗോള്‍ഡ് ക്ലാസില്‍ സീറ്റുകള്‍ കുറുകെയായിരിക്കും. സില്‍വര്‍ ക്ലാസില്‍ സീറ്റുകള്‍ കാബിനിന്റെ ഓരത്തിന് സമാന്തരമായി മാത്രമായിരിക്കും. ട്രെയിനിന്റെ പുറംഭാഗം അതേപടി നിലനിര്‍ത്തും. നിന്ന് യാത്ര ചെയ്യേണ്ടി വരുന്നവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കൂടുതല്‍ സൗകര്യപ്രദമാകുന്ന വിധമാണ് പുതിയ ട്രെയിനുകളുടെ നിര്‍മാണം. പുതിയ വണ്ടികളില്‍ 35 എണ്ണം നിലവിലെ സര്‍വീസ് മെച്ചപ്പെടുത്താന്‍ ഉപയോഗിക്കുന്പോള്‍ 15 എണ്ണം റൂട്ട് ട്വന്റി ട്വന്റിക്ക് മാത്രമായിരിക്കും.
Adjust Story Font
16