Quantcast

വനിതകള്‍ക്ക് ഡ്രൈവിങിന്​ അനുമതി നല്‍കിയത് സ്വാഗതം ചെയ്ത് സൌദി സമൂഹം

MediaOne Logo

Jaisy

  • Published:

    27 May 2018 4:11 PM GMT

വനിതകള്‍ക്ക് ഡ്രൈവിങിന്​ അനുമതി നല്‍കിയത് സ്വാഗതം ചെയ്ത് സൌദി സമൂഹം
X

വനിതകള്‍ക്ക് ഡ്രൈവിങിന്​ അനുമതി നല്‍കിയത് സ്വാഗതം ചെയ്ത് സൌദി സമൂഹം

ചരിത്രം രേഖപ്പെടുത്തുന്ന തീരുമാനം എന്നാണ് സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ രംഗത്തെ പ്രമുഖരായ സ്​ത്രീകൾ ഇതിനെ വിശേഷിപ്പിച്ചത്

വനിതകള്‍ക്ക് ഡ്രൈവിങിന്​ അനുമതി നൽകി സൽമാൻ രാജാവ്​ പുറപ്പെടുവിച്ച ഉത്തരവ്​​ സൗദി സമൂഹം ആവേശത്തോടെയാണ് വരവേറ്റത്. ചരിത്രം രേഖപ്പെടുത്തുന്ന തീരുമാനം എന്നാണ് സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ രംഗത്തെ പ്രമുഖരായ സ്​ത്രീകൾ ഇതിനെ വിശേഷിപ്പിച്ചത്. യുഎന്‍ സെക്രട്ടറി ജനറലും അമേരിക്കന്‍ പ്രസിഡന്റും തീരുമാനത്തെ സ്വാഗതം ചെയ്തു.

ചൊവ്വാഴ്ച രാത്രി ഉത്തരവ്​ വന്നത് മുതല്‍ തീരുമാനത്തെ സ്വാഗതം ചെയ്തും സൽമാൻ രാജാവിനെ​ പ്രശംസിച്ചും സൌദി സമൂഹം മുന്നോട്ട് വന്നു. സൗദിയിലെ സ്ത്രീകൾ ഏറെ കാലമായി കൊതിച്ച ആഗ്രഹം സഫലമായതിന്റെ ആഹ്ലാദ പ്രകടനമായിരുന്നു പ്രമുഖ അച്ചടി, ദൃശ്യ മാധ്യമങ്ങളിൽ വന്ന അഭിപ്രായപ്രകടനങ്ങൾ. സമൂഹ്യ മാധ്യമങ്ങളിലും തീരുമാനം സ്വാഗതം ചെയതു നിരവധി പേരാണ് രംഗത്ത് വന്നത്. സ്ത്രീകൾക്ക്​ ഡ്രൈവിംഗിന്​ അനുമതി നൽകിയ ദിവസം ചരി​​ത്രപരവും വേറിട്ടതുമായ ദിനമായി കണക്കാക്കുമെന്ന്​ ശൂറ അംഗം ലത്തീഫ ശഅ്​ലാൻ പറഞ്ഞു. സ്ത്രീകളുടെ വിഷയങ്ങളിൽ സൽമാൻ രാജാവ്​ വിജയം വരിച്ചിരിക്കുന്നു. ഡ്രൈവിംഗ്​ വിലക്കുന്നതിൽ സാമ്പത്തികവും മതപരവും സുരക്ഷാപരവുമായ കുറെ പ്രശ്നങ്ങളുണ്ട്​. പുതിയ തീരുമാനത്തോടെ ഇതെല്ലാം മാറും. സ്ത്രീകൾക്ക്​ ഡ്രൈവിംഗിന്​​ അനുമതി നൽകണമെന്ന്​ ശൂറയിൽ നിരവധി തവണ ലത്തീഫ ശഅ്​ലാൻ ആവശ്യമുന്നയിച്ചിരുന്നു. തീരുമാനം ചരിത്രപരമാണെന്നാണ് ശുറ അംഗം ഡോ. ഹയാ അൽമനീഅിന്റെ അഭിപ്രായം. ശൂറ അംഗങ്ങലായ അത്വാ അൽസുബൈത്തി, നൂറ അൽശഅ്​ബാൻ എന്നിവരും തീരുമാനത്തെ സ്വാഗതം ചെയ്തു. വിദ്യാഭ്യാസ രംഗത്ത്​പ്രവര്‍ത്തിക്കുന്നവരും വിദ്യാര്‍ഥിനികളും തീരുമാനം രാജ്യത്ത്​ വിവിധ മേഖകളിലുള്ള പുരോഗതിക്ക്​ ആക്കം കൂട്ടുമെന്ന്​ അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര സമൂഹവും സൌദിയുടെ തീരുമന്നെ അഭിനന്ദിച്ചു. സൗദിയിൽ സ്ത്രീകൾക്ക്​ ഡ്രൈവിങിന്​ അനുവാദം നൽകി സൽമാൻ രാജാവ്​ പുറപ്പെടുവിച്ച ഉത്തരവിനെ പ്രസിഡന്റ്​ ഡോണൾഡ് ട്രംപ്​​ പ്രശംസിച്ചതായി വൈറ്റ്​ ഹൗസ്​ പുറപ്പെടുവിച്ച പ്രസ്താവനയിൽ വ്യക്തമാക്കി. സൽമാൻ രാജാവിന്റെ ഉത്തരവിനെ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസും​ സ്വാഗതം ചെയ്തു. ഡ്രൈവിങ്​ നിരോധം നീക്കിയത്​ നല്ലൊരു​ ചുവടുവെപ്പാണെന്ന്​ അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

TAGS :

Next Story