സൗദി വനിതകള്‍ക്ക് ഡ്രൈവിംഗ് പരിശീലനം നല്‍കാന്‍ യൂബറിന് അനുമതി
സൗദി വനിതകള്‍ക്ക് ഡ്രൈവിംഗ് പരിശീലനം നല്‍കാന്‍ യൂബറിന് അനുമതി
സ്ഥാപനത്തില്‍ ജോലി ചെയാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്കായിരിക്കും യൂബര്‍ കൂടുതല്‍ പരിഗണന നല്‍കുക
സൗദി വനിതകള്‍ക്ക് ഡ്രൈവിംഗ് പരിശീലനം നല്‍കാന്‍ യൂബറിന് അനുമതി. സൗദി ട്രാന്‍സ്പോര്‍ട് അതോറിറ്റിയാണ് വനിതകളെ പരിശീലിപ്പിക്കാനുള്ള അനുമതി നല്‍കിയത്. സ്ഥാപനത്തില്‍ ജോലി ചെയാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്കായിരിക്കും യൂബര്‍ കൂടുതല്‍ പരിഗണന നല്‍കുക.
ശരാശരി 80, 000 ഉപഭോക്താക്കളാണ് സൌദിയില്‍ യൂബറിനുള്ളത്. ജിസിസിയിലെ ഏറ്റവും വലിയ നിരക്കാണിത്. യൂബര്‍ ഉപഭോക്താക്കളില്‍ 80 ശതമാനവും സ്ത്രീകളാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് യൂബര്‍ പരിശീലനത്തിനൊരുങ്ങുന്നത്. ജോലി ചെയാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്കായിരിക്കും മുന്‍ഗണന. നിലവില്‍ ഒരു ലക്ഷത്തി നാല്‍പതിനായിരം ഡ്രൈവര്‍മാരുണ്ട് സൌദി യൂബറില്‍. ഇതില്‍ 65 ശതമാനം പാര്‍ട് ടൈം ജോലിക്കാരാണ്. പരിശീലനം പൂര്‍ത്തിയാക്കിയാല്‍ വനിതകളെ ജോലിയില്‍ നിയമിക്കും. കൂടുതല്‍ വനിതകള്‍ ഈ മേഖലയിലേക്കു കടന്നു വരുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് സൗദി ട്രാന്‍സ്പോര്‍ട് അതോറിറ്റി മേധാവി റാമിഹ് അല്‍ റുമൈഹ് പറഞ്ഞു. വിദേശി വനിതകളെ ഡ്രൈവര്‍ ജോലിയില്‍ അനുവദിക്കില്ല. എയര്‍പോര്‍ട്ട് ടാക്സി സേവനങ്ങളിലും വനിതാ ഡ്രൈവര്‍മാര്‍ക്ക് യൂബര്‍ സേവനത്തിന് അവസരം നല്‍കും. അടുത്ത വര്‍ഷം സൌദിയില്‍ സ്ത്രീകള്‍ക്ക് വാഹനമോടിച്ച് തുടങ്ങാം. ഇതോടെ വനിതാ ജീവനക്കാരെ വെച്ചാല്‍ കൂടുതല്‍ വനിതകളെ ആകര്‍ഷിക്കാമെന്ന കണക്ക് കൂട്ടലിലാണ് യൂബര്‍.
Adjust Story Font
16