Quantcast

ഉപരോധം ഖത്തറിനെ ശക്തിപ്പെടുത്തിയതായി അമീര്‍

MediaOne Logo

Jaisy

  • Published:

    27 May 2018 8:04 AM GMT

ഉപരോധം ഖത്തറിനെ ശക്തിപ്പെടുത്തിയതായി അമീര്‍
X

ഉപരോധം ഖത്തറിനെ ശക്തിപ്പെടുത്തിയതായി അമീര്‍

സ്വയം പര്യാപ്തത കൈവരിച്ചു വരുന്ന രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥ അഭിമാനകരമാണെന്നും അമീര്‍ പറഞ്ഞു

ഖത്തറിനെതിരെ സൗദി സഖ്യരാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം നിലവില്‍ വന്ന ശേഷം രാജ്യം എല്ലാ രംഗത്തും ശക്തി പ്രാപിക്കുകയായിരുന്നുവെന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി വ്യക്തമാക്കി. സ്വയം പര്യാപ്തത കൈവരിച്ചു വരുന്ന രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥ അഭിമാനകരമാണെന്നും അമീര്‍ പറഞ്ഞു. അമേരിക്കന്‍ ട വി ചാനലായ സിബിഎസ് ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ് ഖത്തര്‍ അമീര്‍ നിലപാട് വ്യക്തമാക്കിയത് .

ഉപരോധം നിലവില്‍ വന്ന 2017 ജൂണ്‍ 5 ന് മുമ്പും ശേഷവും എന്ന നിലയില്‍ രണ്ട് ഘട്ടങ്ങളായിരിക്കും ഇനി മുതല്‍ ഖത്തറിന്റെ ചരിത്രം രേഖപ്പെടുത്തുകയെന്ന അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി വ്യക്തമാക്കി. ജൂ​​ൺ അ​​ഞ്ചി​​ന് ശേ​​ഷം രാ​​ജ്യം എ​​ല്ലാ മേ​​ഖ​​ല​​യി​​ലും ശ​​ക്തി നേ​​ടി​​യ​​തായും ​​ ഇ​​പ്പോ​​ഴ​​ത്തെ അ​​വ​​സ്​​​ഥ​​യി​​ൽ അ​​ഭി​​മാ​​നം തോ​​ന്നു​​ന്ന​​താ​​യും അ​​മീ​​ർ വ്യ​​ക്ത​​മാ​​ക്കി. അ​​മേ​​രി​​ക്ക​​ൻ ചാനലായ സി ബി എസ് ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ് ഖ​​ത്ത​​ർ അ​​മീ​​ർ ഇ​​ക്കാ​​ര്യം വ്യ​​ക്ത​​മാ​ക്കി​​യ​​ത്. രാ​​ജ്യ​​ത്തി​​ന് മേ​​ൽ അ​​ടി​ച്ചേ​​ൽ​​പ്പി​​ച്ച ഉ​​പ​​രോ​​ധം വ​​ലി​​യ തോ​​തി​​ലു​​ള്ള പ്ര​​തി​​സ​​ന്ധി​​യാ​​ണ് സൃ​​ഷ്​​​ടി​​ച്ച​​ത്. എ​​ന്നാ​​ൽ മു​​ഴു​​വ​​ൻ മേ​​ഖ​​ല​​ക​​ളി​​ലും മു​​ൻ​​കാ​​ല​​ങ്ങ​​ളേ​​ക്കാ​​ൾ സ്വ​​യം പ​​ര്യാ​​പ്തത നേ​​ടാ​​ൻ സാ​​ധി​​ച്ച​​താ​​യി അ​​മീ​​ർ വ്യ​​ക്ത​​മാ​​ക്കി. മേ​​ഖ​​ല​​യി​​ൽ ഏ​​തെ​​ങ്കി​​ലും രീ​​തി​​യി​​ലു​​ള്ള സൈ​​നി​​ക നീ​​ക്കം ഉ​​ണ്ടാകുന്നത് ആര്‍ക്കും ഗുണകരമാവില്ല. ഉപരോധ രാജ്യങ്ങള്‍ രാ​​ജ്യ​​ത്തെ ഭ​​ര​​ണ മാ​​റ്റം ആ​​ഗ്ര​​ഹി​​ക്കു​​ന്നതായും . 1996ൽ ​​പി​​താ​​വ് അ​​മീ​​ർ ഭ​​ര​​ണം ഏ​​റ്റെ​​ടു​​ത്ത​​പ്പോ​​ൾ ഇ​​ത്ത​​ര​​ത്തി​ലൊ​​രു ശ്ര​​മം ഉ​​ണ്ടാ​​യ​​താണെന്നും അമീര്‍ പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലകല്‍പ്പിക്കുന്ന ഖത്തര്‍ അല്‍ജസീറ അടച്ചു പൂട്ടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അമീര്‍ തുറന്നു പറഞ്ഞു. ച​​ർ​​ച്ച​​ക​​ൾ​​ക്ക് ഖ​​ത്ത​​ർ ഒ​രി​​ക്ക​​ൽ പോ​​ലും ത​​യ്യാ​​റാ​​കാ​​തി​​രു​​ന്നി​​ട്ടി​​ല്ല. ഒ​​രു മീ​​റ്റ​​ർ അ​​വ​ർ ത​​ങ്ങ​​ളോ​​ട് അ​​ടു​​ത്താ​​ൽ പ​​തി​​നാ​​യി​​രം മൈ​​ൽ അ​​വ​രോ​​ട് അ​​ടു​​ക്കാ​​ൻ താ​​ൻ സ​​ന്ന​​ദ്ധ​​മാ​​ണ് . അ​​മേ​​രി​​ക്ക​​യി​​ലെ ക്യാ​​മ്പ്​ ഡേ​​വി​​ഡി​​ൽ ച​​ർ​​ച്ച​​ക്ക് സാ​​ഹ​​ച​​ര്യം ഒ​​രു​​ക്കു​​മെ​​ന്ന അ​​മേ​​രി​​ക്ക​​ൻ പ്ര​​സി​​ഡ​​ൻ​റ്​ ഡോ​​ണാ​​ൾ​​ഡ് ട്രം​​പിന്റെ പ്ര​​സ്​​​താ​​വ​​ന​​യോ​​ട് ഉ​​ട​​ൻ ത​​ന്നെ അ​​നു​കൂ​​ല​​മാ​​യി പ്ര​​തി​​ക​​രി​ ച്ച​​താ​​യി അ​​മീ​​ർ അ​​റി​​യി​​ച്ചു.

TAGS :

Next Story