ഒമാനിൽ 62 ഇന്ത്യക്കാര്‍ ജയില്‍ മോചിതരായി
ഒമാനിൽ 62 ഇന്ത്യക്കാര്‍ ജയില്‍ മോചിതരായി
ഇതില്‍ ഏഴ് മലയാളികളും ഉള്‍പ്പെടും
ഒമാനിൽ 62 ഇന്ത്യക്കാര്‍ ജയില്‍ മോചിതരായി. ഇതില്‍ ഏഴ് മലയാളികളും ഉള്‍പ്പെടും.കൊലപാതക ക്കേസില്‍ ശിക്ഷ അനുഭവിക്കുന്നവരാണ് ജയിൽ മോചിതരായ മലയാളികൾ.
അഞ്ച് മലയാളികൾ ജയിൽ മോചിതരായ വാർത്ത കഴിഞ്ഞ ദിവസം മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നുഇന്ത്യയുമായുള്ള സൗഹൃദ നയതന്ത്ര നടപടികളുടെ ഭാഗമായാണ് ജയിൽ മോചനം .അതേസമയം ജയിൽ മോചനം സംബന്ധിച്ച് ഒമാൻ സർക്കാരോ മസ്കത്ത് ഇന്ത്യൻ എംബസിയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ശിക്ഷാകാലാവധി അവസാനിക്കായവര്‍ക്കാണ് പിന്നിട്ടവർക്കാണ് മോചനം ലഭിച്ചത്. കൊല്ലം നിലമേൽ സ്വദേശി ഷാജഹാൻ, ആലപ്പുഴ അമ്പലപ്പുഴ വളഞ്ഞവഴി സ്വദേശി സന്തോഷ്കുമാർ, കോഴിക്കോട് കൊടുവള്ളി സ്വദേശി ഭരതൻപിള്ള, എറണാകുളം കോതമംഗലം സ്വദേശി നവാസ്, കൊല്ലം കാവനാട് സ്വദേശി മനാഫ്, പാലക്കാട് പട്ടാമ്പി സ്വദേശി മുസ്തഫ, മലപ്പുറം കോട്ടക്കൽ സ്വദേശി അലിക്കുട്ടി എന്നിവരാണ് മോചിതരായത്. സിനാവ് സൂഖിൽ രണ്ട് ഒമാനി കാവൽക്കാരുടെ കൊലപാതക കേസിൽ പ്രതചേർക്കപ്പെട്ട് 21 വർഷമായി തടവുശിക്ഷ അനുഭവിച്ചുവരുന്നതാണ് ഷാജഹാനും സന്തോഷും. ഭരതൻപിള്ള 18 വർഷമായിട്ടും നവാസ് 13 വർഷമായിട്ടും മനാഫ് ഒമ്പത് വർഷമായിട്ടും മുസ്തഫ എട്ടുവർഷമായിട്ടും അലിക്കുട്ടി അഞ്ച് വർഷമായും ജയിലിലാണ്.
Adjust Story Font
16