വീട്ടുജോലിക്കാരെ അനധികൃതമായി കൈമാറ്റം ചെയ്യുന്നവര്‍ക്ക് കടുത്തശിക്ഷയെന്ന് സൌദി
വീട്ടുജോലിക്കാരെ അനധികൃതമായി കൈമാറ്റം ചെയ്യുന്നവര്‍ക്ക് കടുത്തശിക്ഷയെന്ന് സൌദി
വീട്ടുജോലിക്കാരെ വില്‍പന നടത്തുകയോ അനധികൃതമായി വാടകക്ക് നല്‍കുകയോ ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് സൗദി തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി
വീട്ടുജോലിക്കാരെ വില്‍പന നടത്തുകയോ അനധികൃതമായി വാടകക്ക് നല്‍കുകയോ ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് സൗദി തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. കൈമാറ്റത്തിന് മധ്യസ്ഥം വഹിക്കുന്നവര്‍ക്കും ശിക്ഷാര്‍ഹരാണ്. പതിനഞ്ച് വര്‍ഷം തടവോ പത്ത് ലക്ഷം റിയാല്‍ പിഴയോ ഇവ രണ്ടും ഒരുമിച്ചോ ഉള്ള ശിക്ഷ ലഭിക്കും. അതേസമയം, തൊഴില്‍ വകുപ്പിന്റെ മുസാനിദ്' സംവിധാനത്തിലൂടെ വീട്ടുവേലക്കാരെ കൈമാറ്റം ചെയ്യാന്‍ അനുവാദമുണ്ട്.
റമദാന്‍ അടുത്തുവന്ന സാഹചര്യത്തില്‍ തൊഴില്‍ വിപണിയില്‍ വീട്ടുവേലക്കാര്‍ക്ക് ആവശ്യക്കാര്‍ വര്‍ധിച്ച സാഹചര്യം ഉപയോഗപ്പെടുത്താന്‍ വേലക്കാരെ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളും വ്യക്തികളും മാധ്യമങ്ങളില്‍ പരസ്യം ചെയ്ത പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇത്തരം പരസ്യങ്ങളുടെ സ്രോതസ്സുകളും നിയമസാധുതയും അന്വേഷിക്കാന്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ക്ക് ചുമതല കൈമാറുന്നതിന് പൊതുസുരക്ഷ വിഭാഗവും തൊഴില്‍ മന്ത്രാലയവും തമ്മില്‍ ധാരണയിലായിട്ടുണ്ടെന്നും മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.
ജോലിക്കാരെ ചൂഷണം ചെയ്ത് തൊഴിലുടമയോ സ്ഥാപനമോ ഇടനിലക്കാരോ ഇവരെ കൈമാറ്റം ചെയ്യുകയും വാടകക്ക് നല്‍കുകയും ചെയ്യുന്ന സാഹചര്യത്തില്‍ മനുഷ്യക്കടത്തിന്റെയും കച്ചവടത്തിന്റെ ഗണത്തില്‍ ഉള്‍പ്പെടുത്തി പരമാവധി ശിക്ഷ നല്‍കും. 15 വര്‍ഷം തടവും പത്ത് ലക്ഷം റിയാലും പിഴയുമാണ് ഇതിന് ശിക്ഷ. ഒളിച്ചോടിയ തൊഴിലാളി സ്വന്തം ഉത്തരവാദിത്തത്തില്‍ പുറത്ത് ജോലി ചെയ്യുന്ന സാഹചര്യത്തില്‍ ഇഖാമ നിയമലംഘനമനുസരിച്ച് കേസെടുക്കുമെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.
വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യാനോ താല്‍കാലിക കാലത്തേക്ക് വാടകക്ക് എടുക്കാനോ ഉദ്ദേശിക്കുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും 'മുസാനിദ്' സംവിധാനം വഴി നടപടികള്‍ പൂര്‍ത്തിയാക്കാവുന്നതാണ്. മന്ത്രാലയത്തിന്റെ ടോള്‍ ഫ്രീ നമ്പര്‍ വഴിയും വെബ്‍സൈറ്റ് മുഖേനയും കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കാമെന്നും അധികൃതര്‍ അറിയിച്ചു.
Adjust Story Font
16