കുവൈത്തിൽ വന്‍ മയക്കുമരുന്നുവേട്ട
കുവൈത്തിൽ വന്‍ മയക്കുമരുന്നുവേട്ട
മൂന്ന് ദശലക്ഷം ദീനാര്‍ വില മതിക്കുന്ന 98 കിലോ കാപ്റ്റഗോൺ ഗുളികകളാണ് കുവൈത്ത് ആന്‍റി നാര്‍ക്കോട്ടിക് വിഭാഗം പിടികൂടിയത്. വിദേശത്തുനിന്നും ഇറക്കുമതി ചെയ്ത വാഹനത്തിൽ രഹസ്യമായ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി ഗുളികകൾ .
കുവൈത്തിൽ ചെറിയ ഇടവേളക്ക് ശേഷം വീണ്ടും വന്‍ മയക്കുമരുന്നുവേട്ട. മൂന്ന് ദശലക്ഷം ദീനാര്‍ വില മതിക്കുന്ന 98 കിലോ കാപ്റ്റഗോൺ ഗുളികകളാണ് കുവൈത്ത് ആന്‍റി നാര്‍ക്കോട്ടിക് വിഭാഗം പിടികൂടിയത്. വിദേശത്തുനിന്നും ഇറക്കുമതി ചെയ്ത വാഹനത്തിൽ രഹസ്യമായ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി ഗുളികകൾ .
വിദേശത്തു നിന്നെത്തിയ മെർസിഡസ് വാനിൽ ലഹരി ഗുളികകൾ ഒളിപ്പിച്ചതായി നാർകോട്ടിക് വിഭാഗത്തിനു സൂചന ലഭിച്ചിരുന്നു. ഇതേ തുടർന്ന് വാഹനത്തിന്‍റെ ഉടമസ്ഥനായ സിറിയക്കാരനെ മൂന്നാഴ്ച്ചക്കാലം രഹസ്യമായി നിരീക്ഷിച്ചതിന് ശേഷമാണ് പോലീസും ലഹരി വിരുദ്ധ സ്ക്വാഡും റെയിഡ് നടത്തിയത്. വാഹനത്തിന്‍റെ രഹസ്യ അറകളിൽ നിന്നാണ് പോളിത്തീൻ ബാഗുകളിൽ സൂക്ഷിച്ച നിലയിൽ കാപ്റ്റഗോൺ ഗുളികകൾ കണ്ടെടുത്തത്. 49 ബാഗുകളിലായി 98 കിലോഗ്രാം ഗുളികകളാണ് വാഹനത്തിൽ രഹസ്യമായി സൂക്ഷിച്ചിരുന്നത്. വിപണിയിലെത്തിയാൽ . 30 ലക്ഷം ദിനാർ വില മതിക്കുന്ന മയക്കു മരുന്നുകളാണ് പിടിക്കപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് താമിര്‍ മുഹമ്മദ് എന്ന സിറിയക്കാരനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അടുത്തിടെ നടന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി സുലൈമാൻ ഫഹദ് അൽ ഫഹദ് പറഞ്ഞു. മയക്കു മരുന്ന് വേട്ടയിൽ പങ്കെടുത്ത മുൻ ഉദ്യോഗസ്ഥരെ ആഭ്യന്തരമന്ത്രി ശൈഖ് മുഹമ്മദ് അല്‍ ഖാലിദ് അസ്സബാഹ് പ്രത്യേകം അഭിനന്ദിച്ചു.
Adjust Story Font
16