Quantcast

കുവൈത്തിൽ പൊതുമേഖല ജീവനക്കാരുടെ ശമ്പള ചെലവ് 3 വർഷം കൊണ്ട് ഇരട്ടിയാകും

MediaOne Logo

Jaisy

  • Published:

    28 May 2018 8:17 AM GMT

കുവൈത്തിൽ പൊതുമേഖല ജീവനക്കാരുടെ ശമ്പള ചെലവ്  3 വർഷം കൊണ്ട് ഇരട്ടിയാകും
X

കുവൈത്തിൽ പൊതുമേഖല ജീവനക്കാരുടെ ശമ്പള ചെലവ് 3 വർഷം കൊണ്ട് ഇരട്ടിയാകും

24 വർഷത്തിനിടെ ശമ്പള ചെലവ് ആറു മടങ്ങായാണ് വർധിച്ചത്

കുവൈത്തിൽ പൊതുമേഖല ജീവനക്കാരുടെ ശമ്പള ചെലവ് മൂന്നുവർഷം കൊണ്ട് ഇരട്ടിയാകുമെന്ന് റിപ്പോർട്ട്. 24 വർഷത്തിനിടെ ശമ്പള ചെലവ് ആറു മടങ്ങായാണ് വർധിച്ചത് . 2019 ആകുമ്പോഴേക്കും പതിമൂന്നു ബില്യൺ ദിനാർ ശമ്പളത്തിനായി മാറ്റി വയ്ക്കേണ്ടിവരുമെന്നാണ് ധനമന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്.

എണ്ണ വിലത്തകർച്ചയെ തുടർന്നുണ്ടായ പ്രതിസന്ധി മറികടക്കാൻ സാമ്പത്തിക പരിഷ്കരണ നടപടികളുമായി മുന്നോട്ടു പോകുന്ന സർക്കാറിന്ആശങ്ക സൃഷ്ടിക്കാന്‍ പോന്നതാണ് കണക്കുകൾ . കഴിഞ്ഞ സാമ്പത്തിക വര്‍ഷം 6.2 ബില്യന്‍ ദീനാര്‍ ആയിരുന്നു പൊതുമേഖലയിലെ ശമ്പളച്ചെലവ്. മൂന്ന് വര്‍ഷത്തിന് ശേഷം തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാനായി മാത്രം പ്രതിവർഷം 13 ബില്യന്‍ ചെലവഴിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. നടപ്പു വാർഷിക ബഡ്‌ജറ്റിന്റെ 70 ശതമാനം വരും ഇത് . കഴിഞ്ഞ 24 വര്‍ഷത്തിനിടെ ശമ്പളയിനത്തിൽ ആറുമടങ്ങ് വര്‍ദ്ധനയുണ്ടായതായും ധനമന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു എണ്ണ വില കൂപ്പുകുത്തിയത് കുവൈത്ത് ഉള്‍പ്പെടെയുള്ള ഉത്പാദക രാജ്യങ്ങളുടെ സാമ്പത്തിക അടിത്തറയെ കാര്യമായി ബാധിച്ചിട്ടുണ്ട്. എണ്ണ ഇതര വരുമാന മാർഗങ്ങൾ കണ്ടെത്തിയും പൊതു ചെലവ് കുറച്ചു പ്രതി സന്ധി തരണം ചെയ്യുന്നതിനുള്ള ദീർഘകാല സാമ്പത്തിക പരിഷ്കരണ പദ്ധതിക്കാണ് കുവൈത്ത് രൂപം നൽകിയത് . ചെലവ് ചുരുക്കലിന്റെ ഭാഗമായി സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ബജറ്റ് പുന:ക്രമീകരിക്കുന്നതിനും സബ്‌സിഡികൾ വെട്ടിച്ചുരുക്കുന്നതിനുമുള്ള നടപടികള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, ജീവനക്കാരുടെ ശമ്പളം വെട്ടിച്ചുരുക്കുന്നതു പോലുള്ള കടുത്ത തീരുമാനങ്ങളേക്കു സർക്കാർ ഇതുവരെ നീങ്ങിയിട്ടില്ല.

TAGS :

Next Story