അറബ് ഹോപ്പ്മേക്കര്‍ പുരസ്കാരം ജീവകാരുണ്യപ്രര്‍ത്തക നവാല്‍ അല്‍ സൂഫിക്ക്
അറബ് ഹോപ്പ്മേക്കര്‍ പുരസ്കാരം ജീവകാരുണ്യപ്രര്‍ത്തക നവാല്‍ അല്‍ സൂഫിക്ക്
അവസാനപട്ടികയില്‍ ഇടം പിടിച്ച അഞ്ച് ജീവകാരുണ്യപ്രവര്‍ത്തകര്‍ക്കും ദശലക്ഷം ദിര്‍ഹം വീതം സമ്മാനമായി നല്‍കും.
ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പ്രഖ്യാപിച്ച അറബ് ഹോപ്പ്മേക്കര്‍ പുരസ്കാരം മൊറോക്കോയിലെ ജീവകാരുണ്യപ്രര്‍ത്തക നവാല്‍ അല്‍ സൂഫിക്ക്. അവസാനപട്ടികയില്‍ ഇടം പിടിച്ച അഞ്ച് ജീവകാരുണ്യപ്രവര്‍ത്തകര്‍ക്കും ദശലക്ഷം ദിര്‍ഹം വീതം സമ്മാനമായി നല്‍കും.
രണ്ടു ലക്ഷത്തിലേറെ അഭയാർഥികൾക്ക് പുതുജീവൻ പകർന്നതിനാണ് മൊറോക്കോയിലെ ജീവകാരുണ്യപ്രവര്‍ത്തക നവാല്‍ അല്‍ സൂഫി ഹോപ്പ് മേക്കര്‍ പുരസ്കാരത്തിന്റെ ഒന്നാം സ്ഥാനത്ത് എത്തിയത്. ജനങ്ങള്‍ക്കിടയില്‍ നടത്തിയ അഭിപ്രായവോട്ടെടുപ്പിന്റെയും വിദഗ്ധപാനലിന്റെ നിര്‍ദേശങ്ങളും അനുസരിച്ചാണ് ജേതാവിനെ പ്രഖ്യാപിച്ചത്.
65000 ലേറെ നാമനിര്‍ദേശങ്ങളില്‍ നിന്ന് അഞ്ചുപേരാണ്അവസാന ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ചത്. നവാൽ അൽ സൂഫിക്ക് പുറമെ യമനിൽ സന്നദ്ധ പ്രവർത്തനം നടത്താൻ കുവൈത്തിൽ നിന്ന് പുറപ്പെട്ട മാലി അൽ അസൂസി, 27 വർഷമായി പാവപ്പെട്ടവരെ പരിപാലിക്കാന്‍ ജീവിതം മാറ്റിവെച്ച ഈജിപ്തിലെ മാജിദ ജോർബാൻ, തെരുവുമക്കൾക്ക് വീടൊരുക്കിയ ഇറാഖിലെ ഹിഷാം അൽ ത്വഹാബി, സിറിയയിൽ സമാധാന പ്രവർത്തനം നടത്തുന്ന വൈറ്റ്ഹെൽമറ്റ്സ് കൂട്ടായ്മ എന്നിവരാണ്ഫൈനലിലെത്തിയത്. ഹോപ്പ്മേക്കർക്ക് പ്രഖ്യാപിച്ച പത്തു ലക്ഷം ദിർഹത്തിന്റെ സമ്മാനം അഞ്ചു ഫൈനലിസ്റ്റുകൾക്കും നൽകുമെന്ന്അവാർഡ്വിതരണ ചടങ്ങിൽ ശൈഖ്മുഹമ്മദ് പ്രഖ്യാപിക്കുകയിരുന്നു.
Adjust Story Font
16