Quantcast

ദുബൈയിൽ തൊഴിലാളികളുമായി പോയ ബസ്​ നിയന്ത്രണം വിട്ട്​ ട്രക്കിലിടിച്ച്​ 7 മരണം

MediaOne Logo

Jaisy

  • Published:

    28 May 2018 1:26 PM GMT

ദുബൈയിൽ തൊഴിലാളികളുമായി പോയ ബസ്​ നിയന്ത്രണം വിട്ട്​ ട്രക്കിലിടിച്ച്​  7 മരണം
X

ദുബൈയിൽ തൊഴിലാളികളുമായി പോയ ബസ്​ നിയന്ത്രണം വിട്ട്​ ട്രക്കിലിടിച്ച്​ 7 മരണം

35 പേർക്ക്​ പരിക്കേറ്റു

ദുബൈ വ്യവസായ മേഖലയിൽ തൊഴിലാളികളുമായി പോയ ബസ്​ നിയന്ത്രണം വിട്ട്​ ട്രക്കിലിടിച്ച്​ ദുബൈയിൽ ഏഴു മരണം. 35 പേർക്ക്​ പരിക്കേറ്റു​. ജബൽ അലി മേഖലയിലെ ദുബൈ ഇൻവെസ്റ്റ്മെന്റ്​ പാർക്കിനടുത്ത അൽ യലായിസ്​ റോഡിൽ രാവിലെയായിരുന്നു അപകടം.

നാല്​ ഇന്ത്യക്കാർ, രണ്ട്​ നേപ്പാളുകാർ, ഒരു പാക്കിസ്​താൻ സ്വദേശി എന്നിവരാണ്​ അപകടത്തിൽ മരണമടഞ്ഞത്​. ടയർ പൊട്ടിയതിനെ തുടർന്ന്​ ഡ്രൈവർക്ക്​ നിയന്ത്രണം ​​ നഷ്ടമായി ബസ്​ ട്രക്കിലിടിക്കുകയായിരുന്നുവെന്നാണ്​ പ്രാഥമിക നിഗമനമെന്ന്​ ദുബൈ പൊലീസ്​ ട്രാഫിക്​ വിഭാഗം ഡയറക്​ടർ ബ്രിഗേഡിയർ ജനറൽ സൈഫ്​ മുഹൈർ അൽ മസ്​റൂഇ പറഞ്ഞു​​. ഡ്രൈവർ ഉൾപ്പെടെ 41 പേരാണ്​ ബസിലുണ്ടായിരുന്നത്​. ബസിൽ കുരുങ്ങിക്കിടന്ന 22 യാത്രക്കാരെയും ട്രക്ക്​ ഡ്രൈവറെയും ദുബൈ പൊലീസ്​സിവിൽ ഡിഫൻസ്​ ദൗത്യ സംഘങ്ങൾ രക്ഷപ്പെടുത്തി. ഗുരുതര പരിക്കേറ്റവരെ എയർ ആംബുലൻസി​ലാണ്​ റാഷിദ്​ ആശുപത്രിയിലെത്തിച്ചത്​.

അപകടത്തെ തുടർന്ന്​ ശൈഖ്​ സായിദ്​ റോഡിലും മുഹമ്മദ്​ ബിൻ സായിദ്​ റോഡിലും കനത്ത ഗതാഗതക്കുരുക്ക്​ രൂപപ്പെട്ടു. ദുബൈ-അബൂദബി യാത്രികർ ഏറെ നേരം റോഡിൽ കുടുങ്ങിക്കിടന്നു. യലായിസ്​ റോഡ്​ അടച്ച്​ മറ്റു മാർഗങ്ങളിലൂടെ തിരിച്ചുവിട്ടാണ്​ ഗതാഗതം സാധാരണ നിലയിലാക്കിയത്​.

TAGS :

Next Story