പ്രശ്നപരിഹാരത്തിനായി യൂറോപ്യന്‍ യൂണിയന്റെ പിന്തുണ പ്രതീക്ഷിക്കുന്നതായി ഖത്തര്‍
പ്രശ്നപരിഹാരത്തിനായി യൂറോപ്യന്‍ യൂണിയന്റെ പിന്തുണ പ്രതീക്ഷിക്കുന്നതായി ഖത്തര്‍
ഉപരോധത്തിന്റെ പിന്നിലെ കാരണങ്ങള്‍ ഇപ്പോഴും അവ്യക്തമായി തുടരുന്നതായി വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി പറഞ്ഞു
ജിസിസി പ്രതിസന്ധി പരിഹരിക്കുന്നതിന് യൂറോപ്യന്‍ യൂണിയന്റെ പിന്തുണ പ്രതീക്ഷിക്കുന്നതായി ഖത്തര്‍ . ഉപരോധത്തിന്റെ പിന്നിലെ കാരണങ്ങള്‍ ഇപ്പോഴും അവ്യക്തമായി തുടരുന്നതായി വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി പറഞ്ഞു. അതിനിടെ ഉപരോധം നീക്കണമെന്നാവശ്യവുമായി വിവിധ യൂറോപ്യന്‍ നാടുകളില്‍ പ്രകടനങ്ങള്‍ നടന്നു.
ജിസിസിയിലെ പ്രശ്‌നങ്ങള്‍ ജിസിസിക്കുള്ളില്‍ തന്നെ തീരേണ്ടതാണ് എന്ന നിലപാടാണ് ഖത്തറിനുളളത്. എന്നാല്‍, ജര്‍മനിയിലെയും യൂറോപ്പിലെയും സുഹൃത്തുക്കളില്‍ നിന്നും ശക്തമായ പിന്തുണ തങ്ങള്‍ക്ക് ആവശ്യമുണ്ട് എന്നും എല്ലാവരും ഒരു മേശക്കു ചുറ്റും ഇരിക്കേണ്ടതുണ്ട് എന്നും ജര്‍മ്മനിയിലെ ഖത്തര്‍ അംബാസഡര്‍ സൗദ് ബിന്‍ അ്ബദുറഹ്മാന്‍ അല്‍ഥാനിയാണ് ഡിപിഎ ന്യൂസ് ഏജന്‍സിയോട് പറഞ്ഞത് . എന്നാല്‍ ഖത്തര്‍ യു എ ഇക്കു നല്‍കുന്ന പ്രകൃതി വാതക വിതരണം നിര്‍ത്താനോ തടസപ്പെടുത്താനോ തങ്ങള്‍ തയാറായിട്ടില്ലെന്നും അന്തരീക്ഷം വഷളാക്കാന്‍ ഉദ്ധേശമില്ലെന്നും അദ്ധേഹം പറഞ്ഞു . ഖത്തറിനെതിരായ ഉപരോധം രണ്ടാഴച പിന്നിടുമ്പോഴും ഉപരോധത്തിന് പിന്നിലെ കാരണങ്ങള്‍ ഇപ്പോഴും അവ്യക്തമായി തുടരുന്നതായി വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി പറഞ്ഞു. ഉപരോധം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ചില യൂറോപ്പ്യന്‍ നാടുകളില്‍ പ്രകടനങ്ങള്‍ നടന്നു പാരീസ് , ലണ്ടന്‍ ഇസ്തംബൂള്‍ എന്നിവിടങ്ങളിലാണ് പ്രകടനങ്ങള്‍ നടന്നത് . ഇതിനിടെ തുര്‍ക്കിയില്‍ നിന്ന് ഖത്തറിലേക്ക് ഭക്ഷ്യ വിഭവങ്ങളുടെ വരവ് വര്‍ദ്ധിക്കുകയാണ് , ഇതിനകം തുർക്കി 71 വിമാനങ്ങളിലായി 5000 ടണ്‍ ഭക്ഷ്യ സാധനങ്ങൾ ഖത്തറിലെത്തിച്ചു കഴിഞ്ഞു .ഇനി കപ്പല്‍ മാര്‍ഗ്ഗം കൂടി ചരക്കുകളെത്തുമെന്നും തുർക്കി വാണിജ്യ സാമ്പത്തിക കാര്യ മന്ത്രി നഹാദ് സൈബകി വ്യക്തമാക്കി. ലുലു ഗ്രൂപ്പ് കേരളത്തില്‍ നിന്ന് 65 ടണ്‍ പഴങ്ങളും പച്ചക്കറികളും ദോഹയിലെത്തിച്ചു .കൊച്ചിയില്‍നിന്ന് പ്രത്യേകം ചാര്‍ട്ടര്‍ ചെയ്ത കാര്‍ഗോ വിമാനത്തിലാണ് ചരക്കുകളെത്തിയത് . കഴിഞ്ഞ വർഷം ഇക്കാലത്ത് ഇറക്കുമതി ചെയത് പഴ വർഗ്ഗങ്ങളുടെ എഴുന്നൂറ് ഇരട്ടിയാണ് ഈ വർഷം ഖത്തര്‍ വിപണിയിലെത്തിയെതെന്നാണ് വാണിജ്യ മന്ത്രാലയത്തിന്റെ കണക്ക്.
Adjust Story Font
16