ഇഖാമ കാലാവധി കഴിഞ്ഞ് 30 ദിവസം കഴിഞ്ഞാല്‍ വീട്ടുജോലിക്കാര്‍ക്ക് സ്പോണ്‍സര്‍ഷിപ്പ് മാറാം
ഇഖാമ കാലാവധി കഴിഞ്ഞ് 30 ദിവസം കഴിഞ്ഞാല്‍ വീട്ടുജോലിക്കാര്‍ക്ക് സ്പോണ്‍സര്‍ഷിപ്പ് മാറാം
പതിമൂന്ന് സാഹചര്യങ്ങളിലാണ് വീട്ടുജോലിക്കാര്‍ക്ക് സ്പോണ്‍സര്‍ഷിപ്പ് മാറാന്‍ സൌദി തൊഴില്‍ നിയമം അനുവദിക്കുന്നത്
സൗദിയില്‍ വീട്ടു ജോലിക്കാരുടെ ഇഖാമ, കാലാവധി തീര്‍ന്ന് ഒരു മാസത്തിനകം സ്പോണ്‍സര്‍ പുതുക്കിയില്ലെങ്കില്‍ അവര്‍ക്ക് മറ്റൊരു സ്പോണ്‍സറിലേക്ക് ജോലി മാറാം. ഇതിന് നിയമം അനുവദിക്കുന്നുണ്ടെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.
പതിമൂന്ന് സാഹചര്യങ്ങളിലാണ് വീട്ടുജോലിക്കാര്‍ക്ക് സ്പോണ്‍സര്‍ഷിപ്പ് മാറാന്‍ സൌദി തൊഴില്‍ നിയമം അനുവദിക്കുന്നത്. തൊഴില്‍ മന്ത്രി ഡോ. അലി അല്‍ഗഫീസിന്റെ അനുമതിയോടെയാണ് അടുത്തിടെ പുതിയ നിയമാവലി പുറത്തിറക്കിയത്. വീട്ടുജോലിക്കാരുടെ ഗണത്തില്‍ വരുന്ന വ്യക്തികളുടെ സ്പോണ്‍സര്‍ഷിപ്പിലുള്ളവര്‍ക്കും ആനുകൂല്യം ബാധകമാണ്. കൂടാതെ തൊഴിലാളികളുടെ ശമ്പളം മൂന്ന് മാസം വൈകിയാലും മറ്റൊരു സ്പോണ്‍സറിലേക്ക് അവര്‍ക്ക് തൊഴില്‍ മാറാവുന്നതാണ്. കമ്പനികളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും കീഴിലുള്ളവര്‍ക്ക് ബാധകമായിരുന്നത് നിയമം ഇപ്പോള്‍ വീട്ടുവേലക്കാര്‍ക്കുകൂടി അനുവദിക്കുകയാണ് ചെയ്തത്. സൗദി തൊഴില്‍ വിപണിയെ ബാധിക്കുന്ന പ്രശ്നങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമങ്ങള്‍ നടപ്പാക്കുന്നതെന്ന് തൊഴില്‍ മന്ത്രാലയം ട്വിറ്ററില്‍ വ്യക്തമാക്കി.
Adjust Story Font
16